കോഴിക്കോട് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനം നടത്തുന്ന സാമൂഹിക പ്രവർത്തകയാണ് നർഗീസ് ബീഗം. സർക്കാർ ആശുപത്രിയിലെ നഴ്സിങ് ജോലിക്കുശേഷം വീണുകിട്ടുന്ന സമയം മു ഴുവൻ പാവങ്ങളുടെ കണ്ണീരൊപ്പാൻ ഓടിയെത്തും. കഴിഞ്ഞദിവസം റമദാൻ ഒന്നുമായി അവർ ആല പ്പുഴയിലും എത്തി.
നോമ്പിെൻറ ആദ്യ 10 ദിനം കാരുണ്യത്തിേൻറതാണെന്നാണ് വിശ്വാസം. ആ ലപ്പുഴ സ്വദേശിയും ഖത്തറിൽ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന സഫീനയും കുടുംബവു ം നീട്ടിയ കരുണയുടെ കരങ്ങൾ ഗ്രഹിക്കാനാണ് ഇത്ര ദൂരം താണ്ടി നർഗീസ് ആലപ്പുഴക്ക് വണ്ടികയറിയത്. ബാക്കി കഥ നർഗീസ് ബീഗത്തിെൻറ ഫേസ്ബുക്ക് പോസ്റ്റ് പറയും. ‘കുറച്ച് ദിവസം മുമ്പ് നാല് പെൺകുട്ടികളെക്കുറിച്ച് പോസ്റ്റിട്ടിരുന്നു ഓർക്കുന്നില്ലേ?
ഒന്നാമത്തവൾ -നാലഞ്ച് ദിവസം മുമ്പ് വിളിച്ച് സങ്കടം പറഞ്ഞ ഉമ്മയുടെ പേരക്കുട്ടി ആമിന. അവൾ ഗർഭത്തിലിരിക്കുമ്പോൾ പിതാവ് അവളെയും ഉമ്മയെയും ഉപേക്ഷിച്ചുപോയി. അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ അവളുടെ ഉമ്മയും മരണപ്പെട്ടു! ഉമ്മൂമ്മയുടെ തണലിലാണ് അവൾ വളർന്നത്. നല്ലൊരു വിവാഹം വന്നിട്ടുണ്ട്. ഒരു കമ്മൽ േപാലും സ്വന്തമായിട്ടില്ല.
ഏതെങ്കിലും സമൂഹവിവാഹത്തിൽ ഉൾപ്പെടുത്തി തരുമോ എെൻറ മോളെ എന്ന് പറഞ്ഞാണ് ആ ഉമ്മ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നത്. അതിൽ ഈ ഒന്നാമെത്തയവളെക്കുറിച്ചെഴുതിയത് വായിച്ചാണ് ആലപ്പുഴയിൽനിന്ന് സഫീന എന്നെ വിളിച്ചത്. ആ മോളെയും കൂട്ടി തിങ്കളാഴ്ച ആലപ്പുഴയിലേക്ക് വരാമോ? അവൾക്ക് വേണ്ട സ്വർണം നമുക്ക് വാങ്ങിക്കാം...
രാത്രി ഡ്യൂട്ടിയും പകൽ ഡ്യൂട്ടിയും തുടർച്ചയായെടുത്ത് ആ ഫോൺ കോളിെൻറ ധൈര്യത്തിലാണ് ഞാൻ ആ വല്യുമ്മയെയും മോളെയും കൂട്ടി രാത്രി ആലപ്പുഴക്ക് ബസ് കയറിയത്. ആ വലിയ മനസ്സിനുടമകൾ രണ്ടുലക്ഷത്തിെൻറ സ്വർണമാണ് ആ മോൾക്ക് വാങ്ങിത്തന്നത്. കൂടാതെ വിവാഹച്ചെലവിനുള്ള തുകയും.
ഇനി സമൂഹവിവാഹം എവിടേലും നടക്കുന്നുണ്ടോ എന്ന് നോക്കേണ്ടല്ലോ...പുണ്യ റമദാെൻറ തുടക്കം വലിയ നന്മയിലൂടെ നാഥൻ ആ കുടുംബത്തെയും മക്കളെയും എന്നും കാത്തുകൊള്ളട്ടെ ആ വല്യുമ്മയുടെ സന്തോഷക്കണ്ണീർ എെൻറയും കണ്ണിനെ ഈറനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.