ഇൗ കോവിഡ് കാലം കഴിയുന്നതോടെ എന്താകും ഒാൺലൈൻ രംഗത്ത് നിങ്ങളുടെ സംഭാവനകൾ? വീട്ടിലിരിപ്പ് സമയത്ത് ഒാൺലൈനിൽ നിങ്ങൾ പുതുതായി എന്തെല്ലാം ചെയ്തുതുടങ്ങി? ഇൗ ദിനങ്ങളിൽ ഒാൺലൈനിൽനിന്ന് ലഭിച്ച എെന്തല്ലാം ലോക്ഡൗണിനു ശേഷവും ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിശകലനം ചെയ്തുനോക്കാം.
1. പ്രായമായവർക്കും ഒാൺലൈൻ
ചെറുപ്പക്കാർക്ക് മാത്രമേ ഒാൺലൈൻ നന്നായി ഉപയോഗിക്കാൻ കഴിയൂ എന്ന മുൻവിധി മാറിയത് ഒരുപക്ഷേ ഇൗ ലോക്ഡൗൺ കാലത്താവും. ചെറുപ്പക്കാർ കളിച്ചിരുന്ന ഗെയിമുകളും കണ്ടിരുന്ന ഒാൺലൈൻ ചാനലുകളുമെല്ലാം പ്രായമായവരും ഇൗസിയായി ഉപയോഗിച്ചുതുടങ്ങി. അതിനാൽതന്നെ, അവർക്ക് കുറച്ചുകൂടി ചെറുപ്പമായ തോന്നലും മാനസിക ഉന്മേഷവും ലഭിച്ചിട്ടുണ്ടാവും. ലോക്ഡൗൺ കഴിഞ്ഞാലും പ്രായമായവർക്ക് അതിനുള്ള സൗകര്യങ്ങളൊന്നും നിഷേധിക്കരുത്. അവരും അവരുെട കാലെത്ത ന്യൂജെൻ ആയിരുന്നുവെന്ന ഒാർമ വേണം.
2. ബില്ലുകൾ ഒാൺലൈനിലടക്കാം
വൈദ്യുതി, വെള്ളം, േഫാൺ തുടങ്ങിയവയുടെ ബില്ലുകെളല്ലാം ഇൗ ലോക്ഡൗണിൽ അടച്ചത് ഒാൺലൈൻ ആയിട്ടല്ലേ. അതൊെക്ക ഇൗസിയാണെന്ന് മനസ്സിലാക്കിയല്ലോ. അപ്പോൾ പിെന്ന അതങ്ങ് ശീലമാക്കിയാലെന്താ. വെറുതെ പുറത്ത് വരിയിൽ മണിക്കൂറുകൾ കാത്തുകെട്ടി നിൽക്കണോ? ബില്ലുകൾ അടക്കാനും സാധനങ്ങൾ വാങ്ങാനുമെല്ലാം ഫോണിലെ ബാങ്കിങ് ആപ്ലിക്കേഷനുകൾ കൂടുതലായി ഉപയോഗിക്കാം. ഇതുവഴി ഇടക്ക് കാഷ് ബാക്ക് ഒാഫർ സൗകര്യവും നിങ്ങളെത്തേടി വരും.
3. ഒാൺലൈൻ ക്ലാസുകൾ
സ്കൂളും കോളജും ഒന്നുമില്ലാതെ നിങ്ങൾ ഇൗ ദിവസങ്ങളിൽ എത്രയോ ക്ലാസുകളിൽ ഇരുന്നു, എെന്തല്ലാം പുതിയത് പഠിച്ചു! മനസ്സുണ്ടെങ്കിൽ ഇനിയും ഇൗ സൗകര്യം പ്രയോജനപ്പെടുത്തി കൂടുതൽ അറിവ് സ്വന്തമാക്കാം. െവർച്വൽ ലോകത്ത് നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. പ്രായമൊന്നും ഒാൺലൈൻ ക്ലാസുകൾക്ക് ഒരു വിഷയമേയല്ല. അതുകൊണ്ട്, ഒഴിവുസമയങ്ങളിൽ ഒാൺലൈൻ പഠനത്തിനായി ലോക്ഡൗൺ കഴിഞ്ഞും അവസരം കെണ്ടത്തൂ.
4. െവബിനാറുകൾ
ഒരുപക്ഷേ, വലിയൊരു വിഭാഗം ആൾക്കാർ ‘വെബിനാർ’ എന്ന് കേൾക്കുന്നതുതെന്ന ഇൗ ലോക്ഡൗൺ കാലത്താവും. യുവാക്കൾക്ക് ഇൗ വാക്ക് മുേമ്പ പരിചിതമായിരിക്കും. എന്നാൽ, ഇപ്പോൾ വീട്ടിലെ പ്രായമായവർക്കും ഇതെല്ലാം എന്താണെന്ന് അറിയാൻ കഴിഞ്ഞിരിക്കും. പലരും ഇതിനോടകംതെന്ന വെബിനാറുകളിൽ പെങ്കടുത്തിട്ടുമുണ്ടാവും. െസമിനാറുകൾ പോലെ വെബ് മേഖലയിലെ വിവിധ ക്ലാസുകളും ഡിസ്കഷനുകളും ഉൾപ്പെടുന്ന വെബിനാറുകൾ നിരവധി പുതിയ വിഷയങ്ങളാണ് മുന്നിലെത്തിക്കുക. പല സ്ഥാപനങ്ങളും സൗജന്യമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ ആൾക്കാർക്കിത്കൂടുതൽ ഉപയോഗിക്കാനുമാവും. തുടർന്നും ഇത്തരം െവബിനാറുകൾ അറ്റൻഡ് ചെയ്യാൻ ശ്രമിക്കൂ. അറിവുകൾ കൂടുതൽ നേടെട്ട.
5. കുക്കറി
ചമ്മന്തിയരക്കാൻ അറിയാത്തവർ പോലും ഇപ്പോൾ ചിക്കെൻറ പുതിയ ഡിഷുകൾ ഉണ്ടാക്കാൻ അറിയുന്നവരായി മാറിക്കാണും. ഇൗ ലോക്ഡൗണിൽ ഏറെ ട്രെൻഡിങ് ആയതും പാചക പരീക്ഷണങ്ങൾതെന്ന. പലരുടെയും ഉള്ളിൽ ഉറങ്ങിക്കിടന്ന നെല്ലാരു ഷെഫിനെ ഒരുപക്ഷേ, ഇൗ ലോക്ഡൗൺ കാലം ഉണർത്തിക്കാണും. ഹോട്ടലുകളിൽ മാത്രമല്ല, വീടുകളിലും രുചികരമായ ഭക്ഷണസാധനങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് മനസ്സിലായല്ലോ. മാത്രമല്ല, വേസ്റ്റേജ് കുറച്ച് പാചകം ചെയ്യാനും പഠിച്ചുകാണും. അപ്പോൾ ലോക്ഡൗൺ കഴിഞ്ഞാലും ഒാൺലൈൻ നോക്കി കഴിവ് വർധിപ്പിച്ചുകൊണ്ടേയിരിക്കുക.
6. ഡോക്ടർ കൺസൽേട്ടഷൻ
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ആശുപത്രിയിലേക്ക് ഒാടിയിരുന്നവരാണ് നമ്മൾ. ഒന്ന് തുമ്മിയാലോ, ഒരു ജലദോഷം വന്നാലോ അപ്പോൾതെന്ന ഒാടും. പക്ഷേ, ഇൗ കാലം അതിലും മാറ്റങ്ങളുണ്ടാക്കാം എന്ന് പഠിപ്പിച്ചു. ചെറിയ അസുഖങ്ങൾക്ക് ഡോക്ടറെ കാണാതെതെന്ന ഒാൺലൈൻ വഴി ഡോക്ടർ കൺസൾേട്ടഷൻ സാധ്യമാകും എന്ന് തിരിച്ചറിഞ്ഞു. അതുമൂലം സമയവും പണവും മാത്രമല്ല, അനാവശ്യ ആശുപത്രി സന്ദർശനം വഴി ഉണ്ടായേക്കാവുന്ന പല അസുഖങ്ങളും ഒഴിവാക്കാനാകും. അപ്പോൾ ഒാൺലൈൻ കൺസൾേട്ടഷൻ ലോക്ഡൗൺ കഴിഞ്ഞാലും തുടരാം അല്ലേ? വലിയ അസുഖങ്ങൾ ഉള്ളവർ ഇതിന് നിൽക്കരുത് കേേട്ടാ.
7. ക്രാഫ്റ്റ്/ആർട്ട് വർക്കുകൾ
നിങ്ങൾക്കുള്ളിലെ കലാകാരനെ/കലാകാരിയെ നിങ്ങൾപോലും തിരിച്ചറിഞ്ഞത് ഒരുപക്ഷേ, ഇൗ ലോക്ഡൗൺ കാലത്താകാം. ഒാൺലെൻ വഴി നിരവധി ക്രാഫ്റ്റ് വർക്കുകളും ആർട്ട് വർക്കുകളും പരിശീലിച്ച് അത് വൻ വിജയമാക്കിത്തീർത്ത നിരവധിപേരുണ്ട്. അവർക്ക്ഇതൊരു തുടക്കമാകെട്ട. ലോക്ഡൗൺ കഴിഞ്ഞെന്നുവെച്ച് ഇതൊ
ന്നും കെട്ടിപ്പൂട്ടാൻ നിൽക്കണ്ട. ഒഴിവുസമയങ്ങൾ കഴിവുകൾ വർധിപ്പിക്കാൻ ഉപയോഗിക്കൂ. നാളെ ലോകം അറിയണം നിങ്ങളെ.
8. വീട്ടിലിരുന്ന് ബിസിനസ്
ബിസിനസ് നടത്താൻ ഒരു ഒാഫിസിെൻറ ആവശ്യമില്ലെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞത് ഇൗ കാലത്താവും. വർക്ക് ഫ്രം ഹോമുകളായി ചിലർ ജോലികൾ തീർക്കുേമ്പാൾ മറ്റുചിലർ വേറെ സാധ്യതകളും തുറന്നു. വീട്ടമ്മമാർക്കും അല്ലാത്തവർക്കും ഒാൺലൈൻ സംരംഭകരാകാം എന്നും മനസ്സിലായി. കേക്കുകൾ, െഎസ്ക്രീം, ഫിഷ്, ക്രാഫ്റ്റുകൾ, ഒാൺൈലൻ ക്ലാസ്റൂം തുടങ്ങി നിരവധി ഒാൺലൈൻ ബിസിനസ് സാധ്യതകൾ ഉണ്ട്. ഇത് തിരിച്ചറിഞ്ഞ് നിങ്ങൾക്കും ഒരു സ്വയം സംരംഭം തുടങ്ങാം എന്ന് മനസ്സിലാക്കിെവക്കാം, അതേക്കുറിച്ച് കൂടുതൽ അറിയാം. ലോക്ഡൗണിനു ശേഷം നമുക്കും ആകാം ഒരു കിടിലൻ എൻറർപ്രണർ.
9. കൃഷി പഠനം, അടുക്കളത്തോട്ടം
കൃഷിയും അടുക്കളത്തോട്ടവും ഇപ്പോൾ ഒാരോരുത്തരുടെയും ദിനചര്യയുടെ ഭാഗമായിരിക്കുന്നു. കൃഷിയെപ്പറ്റി നിരവധി ഒാൺലൈൻ ക്ലാസുകൾ കണ്ടും കേട്ടും നിങ്ങളും ഒരു കർഷകനായില്ലേ. ലോക്ഡൗൺ കഴിഞ്ഞാലും നിങ്ങൾക്കുള്ളിലെ കർഷകൻ/കർഷക ഉണർന്നുതെന്നയിരിക്കെട്ട. കൃഷി സംശയങ്ങൾ മറ്റുള്ളവരോട് ചോദിക്കാൻ മടിയാണെങ്കിൽ ഒരു സഹായത്തിന്ഒാൺലൈൻ ഉണ്ടല്ലോ.
10. റിലാക്സേഷൻ
വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന വലിയൊരു വിഭാഗമുണ്ട്. ചിലർ സാഹചര്യം കൊണ്ടാണെങ്കിൽ ചിലർ അതിന് നിർബന്ധിതരാവുകയായിരുന്നു എന്നതാണ് സത്യം. അത്തരക്കാർക്ക് ഒാൺലൈൻ കൂട്ടായ്മകൾ സംഘടിപ്പിക്കാനും അതുവഴി ചർച്ചകളും പാട്ടും തമാശകളുമായി സമയം ചെലവിടാനും അവസരം െകാണ്ടുവന്നത് ഇൗ ലോക്ഡൗൺ ആണ്. ഇൗ ദിനങ്ങൾ കഴിഞ്ഞാലും ആ കൂട്ടായ്മകളെല്ലാം അതുപോലെതെന്ന നിൽക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.