ആ "പാര' തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ചത്. മൂന്നാറിലെ കാലാവസ്ഥയിലേക്ക് എത്തിയതോടെ സ്വപ്നങ്ങളും മാറി. അന്ന് ഞാനവിടെ കണ്ട സ്വപ്നം മഞ്ഞുമഴകള്ക്കുള്ളില് സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടാണ്.
മൂന്ന് ആറുകളുടെ സംഗമഭൂമിയായ മൂന്നാറിെൻറ വിനോദസഞ്ചാരഭൂപടത്തിൽ വെന്നിക്കൊടി നാട്ടി, അഞ്ച് നദികളുടെ നാട്ടിൽനിന്ന് വന്ന ഒരു വനിതാ സംരംഭക. ‘ദ പനോരമിക് ഗേറ്റ്വേ’ എന്ന േപരിൽ മൂന്നാറിെൻറ മലമടക്കുകളിലേക്ക് പഞ്ചാബിലെ ചണ്ഡിഗഢിൽ നിന്ന് കേരളത്തിെൻറ മരുമകളായെത്തിയ സോന ബെന്നറ്റ് പടുത്തുയർത്തിയത് പുതിയ ചരിത്രമായിരുന്നു. അതിലേക്കെത്തിയ വഴികളെ കുറിച്ച് അവർ സംസാരിക്കുന്നു. കേണൽ എസ്.എൽ. ബത്ലക്കും അമ്മ ഡോ. സുരീന്ദർ ബത്ലക്കും മകൾ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ടീച്ചിങ്ങായിരുന്നു അവർക്കിഷ്ടം. അങ്ങനെയാണ് സയൻസിൽ ബിരുദവും ഇംഗ്ലീഷിൽ ബി.എഡും സ്വന്തമാക്കി നാഗാലാൻഡിലെ ഡോൺ ബോസ്കോ സ്കൂളിലെത്തുന്നത്. അവിടെ സഹപ്രവർത്തകനായി പാലാ സ്വദേശിയായ ബെന്നറ്റ് സെബാസ്റ്റ്യൻ ഉണ്ടായിരുന്നു. അവിടെ തുടങ്ങിയ ആ പ്രണയമായിരുന്നു കേരളത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്നത്.
ഡോൺ ബോസ്കോ സ്കൂളിൽനിന്ന് കൊഹിമയിലെ ആകാശവാണി നിലയത്തിൽ ബെന്നറ്റ് ജോലിക്ക് കയറിയിരുന്നു. ദേശം, ഭാഷ, മതമൊക്കെ പ്രണയത്തിന് മുറുമുറുപ്പുമായി വന്നതോടെ കേരളത്തിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. കൊച്ചിയിലെ ആകാശവാണിയിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് ബെന്നറ്റ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകി. പേക്ഷ, ഒരു ചെറിയ പാരകൂടി ഉൾപ്പെടുത്തിയാണ് അന്ന് ആ ട്രാൻസ്ഫർ ഒാർഡർ ഇറങ്ങിയത്. കൊച്ചിക്ക് പകരം ദേവികുളം നിലയത്തിലേക്കായിരുന്നു സ്ഥലംമാറ്റം. ആ ‘പാര’ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിെൻറ ഗതിവിഗതികൾ മാറ്റിമറിച്ചത്. മൂന്നാറിലെ കാലാവസ്ഥയിലേക്ക് എത്തിയതോടെ സ്വപ്നങ്ങളും മാറി. എനിക്ക് ആദ്യം ഇവിടെ പ്രയാസമായിരുന്നു. കനത്ത മഞ്ഞും കോടയും മഴയുമൊക്കെ. പിന്നെ പുതിയ ഒരു കൾചർ, തേങ്ങ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വിഭവങ്ങളും സ്വന്തമായി പാചകം ചെയ്യും. ബെന്നറ്റ് ആകാശവാണിയിൽ പോകുേമ്പാൾ ഞാൻ ഇവിടത്തെ എസ്റ്റേറ്റ് സ്കൂളിൽ അധ്യാപികയായി ജോലിക്ക് കയറി.
ഇതിനിടയിൽ മകൻ റിഷബ് ബെന്നറ്റ് ജീവിതത്തിലേക്ക് വന്നു, അവെൻറ കളിചിരികളും കൊഞ്ചലുമൊക്കെ തിരക്കിനിടയിൽ എനിക്ക് മിസ് ആകുന്നുവെന്ന് തോന്നിത്തുടങ്ങിയതോടെ ഒന്ന് ഫ്രീ ആകണമെന്ന് തോന്നി. തിരക്കുകളൊക്കെ വിട്ട് മകനൊപ്പം നിൽക്കണമെന്ന ആഗ്രഹത്തിന് മുന്നിൽ ഞാൻ എെൻറ ദേവികുളത്തെ ആ ‘മകനെ’ കൈവിട്ടു. പിന്നീട് റിഷബിനൊപ്പമായിരുന്നു എെൻറ ലോകം. കുറച്ച് നാൾ കഴിഞ്ഞ് വീണ്ടും ഞാൻ അധ്യയനമേഖലയിലേക്ക് തിരിഞ്ഞു. അതിനിടയിലാണ് ആനച്ചാലിനും മൂന്നാറിനുമിടയിൽ കുറച്ച് ഭൂമി വാങ്ങുന്നത്. അതിങ്ങനെ വെറുതെ കിടന്നു കുറച്ചുകാലം, ഒരു വീട് വെക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആ ഭൂമി വാങ്ങുന്നത്. ഞാൻ സ്കൂളിലും ബെന്നറ്റ് ദേവികുളം ആകാശവാണിയിലെ ജോലിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ദേവികുളം എസ്.ബി.ടി ബാങ്ക് മാനേജറായ ഒഡിഷ സ്വദേശി പ്രധാനെ കാണുന്നത്. അദ്ദേഹമാണ് വീണ്ടും ടൂറിസം മേഖലയിലേക്ക് തിരിച്ചുവന്നുകൂടേ എന്ന ചോദ്യം ഞങ്ങളിലേക്ക് ഇടുന്നത്.
ഇതിനിടയിൽ പറമ്പ് വിൽക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളൊക്ക ഞങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, റിസോർട്ടിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതോടെ ആ പറമ്പിലേക്ക് ഞാൻ ഒരിക്കൽകൂടി പോയി. അന്ന് ഞാനവിടെ കണ്ടത് മഞ്ഞുമഴകൾക്കുള്ളിൽ ഒരു ഫൈവ് സ്റ്റാർ സൗകര്യമുള്ള റിസോർട്ടിനെയാണ്. ആ സ്വപ്നം പണിപൂർത്തിയാക്കാൻ എത്ര വർഷം എടുക്കുമെന്നോ എത്ര പണം വേണ്ടിവരുമോ എന്ന് എനിക്കറിയില്ലായിരുന്നു. പേക്ഷ, അങ്ങനെ ഒരെണ്ണം മൂന്നാറിന് സമ്മാനിക്കുമെന്ന് ഞാൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 20 വർഷമായി മൂന്നാറിൽ താമസിക്കുന്ന ഞാൻ ഇവിടെ ത്രീസ്റ്റാർ ലെവലിൽ മാത്രമുള്ള ഹോട്ടലുകളേ കണ്ടുള്ളൂ. അതുകൊണ്ടുതന്നെ വി.െഎ.പികൾ എത്തിയാൽ മൂന്നാറിന് പുറത്ത് കൊച്ചിയിലൊക്കെയാണ് താമസം ഒരുക്കിയിരുന്നത്. ഹൈലെവൽ ഗെസ്റ്റ് വരുേമ്പാൾ അവർക്ക് പറ്റുന്ന തരത്തിലുള്ളത് ഒന്ന് തയാറാക്കിയാൽ എങ്ങനെയുണ്ടെന്ന് ആലോചന ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.