കുത്തുകൾ പൂരിപ്പിച്ചാൽ മനോഹരചിത്രമാകുമെന്ന് കണ്ട് ബാലപുസ്തകത്താളുകളിൽ എത്രയെത്ര സമയമാണ് നമ്മളൊക്കെ ചെലവഴിച്ചത്. ഒരുപാട് കുത്തുകളെ പെൻസിൽ കൊണ്ട് യോജിപ്പിക്കുന്നതിനൊടുവിൽ പൂച്ചയും മുയലും സിംഹവുമൊക്കെ രൂപം പ്രാപിക്കും. പക്ഷേ ഇങ്ങ് ഖത്തറിൽ ഒരു മലയാളിയുണ്ട്. പേര് നദീം മുസ്തഫ. തൃശൂർ ജില്ലയിലെ പെരിഞ്ഞനം ഗ്രാമമാണ് സ്വദേശം. ആൾ ഒരു പെൻസിലെടുത്ത് വെള്ളക്കടലാസിൽ കുത്തുകളുടെ സമുദ്രം തന്നെ തീർക്കും. ലക്ഷക്കണക്കിന് കുത്തുകൾ ഇടാൻ ചിലപ്പോൾ ദിവസങ്ങളും ആഴ്ചകളുമെടുക്കും. പക്ഷേ, ഒടുവിൽ കുത്തുകൾ നടൻ മമ്മൂട്ടിയും മോഹൻലാലും മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമും ഒക്കെയാവും. കുത്തുകൾ മാത്രം... കുത്തുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന സൂത്രവിദ്യയൊന്നുമല്ല, കുത്തുകളിടുേമ്പാൾ ഇതെന്ത് കുട്ടിക്കളിയെന്ന് തോന്നും. പതുക്കെ പതുക്കെ അതിന് പ്രശസ്തരുടെ രൂപം വരും.
കുത്തുകളാലുള്ള ചിത്രങ്ങൾ അഥവാ പോയൻറിലിസം
പണ്ടുകാലത്ത് ഫ്രഞ്ച്–സ്പാനിഷ് ചിത്രകാരൻമാർ കുത്തുകൾ മാത്രം ഇട്ട് ചിത്രം വരക്കുന്ന രീതി അവലംബിച്ചിരുന്നു. പോയൻറിലിസം അഥവാ സ്റ്റീപ്ലിങ് എന്നൊക്കെയാണ് ഇതിന് പേര്. ഇതിൽ നിന്നാണ് പോയിൻറിസ്റ്റിക് ആർട്ട് അഥവാ ഡോട്ട്സ് ചിത്രരചന ഉണ്ടാകുന്നത്. ഇൗ രീതിയാണ് ചില മാറ്റങ്ങൾ വരുത്തി താനും ചെയ്യുന്നതെന്ന് നദീം മുസ്തഫ പറയുന്നു. പഠിക്കുന്ന സമയത്തുതന്നെ ചിത്രരചനയിൽ തൽപരനായിരുന്നു. സ്ക്രീൻ പ്രിൻറിങ് പഠിക്കുന്നതിനായി പണ്ട് വീടിനടുത്ത ഒരു സ്ഥാപനത്തിൽ പോയിരുന്നു. അവിെട വിസിറ്റിങ് കാർഡും കല്ല്യാണക്കത്തുമൊക്കെ ഡിസൈൻ ചെയ്യാൻ ഒരു പയ്യൻ എത്തുമായിരുന്നു. രണ്ടുകണ്ണും ഒരു പൊട്ടും മാത്രം വരച്ച് അതിനുള്ളിൽ കുത്തുകൾ കൊണ്ട് നിറച്ച് ഒരു സ്ത്രീ രൂപം അവൻ തീർത്തു. അത് ഒെട്ടാരത്ഭുതത്തോടെയാണ് നദീം മുസ്തഫ നോക്കി നിന്നത്. എന്തിന് കണ്ണും പൊട്ടും മാത്രമാക്കണം. മൂക്കും ചുണ്ടുകളുമൊക്കെ കുത്തുകളാൽ വരച്ചുകൂടേ എന്ന ചിന്തയായി പിന്നീട്. ആദ്യം പൂർണ പരാജയമായിരുന്നു ഫലം. ഭാര്യയുടേയും മാതാപിതാക്കളുടേയും പ്രോൽസാഹനമുണ്ടായപ്പോൾ പിെന്ന തിരിഞ്ഞുനോക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.