വയനാടൻ മണ്ണിൽ നിന്ന് ഹെലിേകാപ്ടറിൽ പറന്നുയരുന്ന സമയത്താണ് ‘എന്റെ സഹോദര ൻ, എന്റെ വിശ്വസ്ത സുഹൃത്ത്, ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ധൈര്യശാലിയായ വ്യക്തി. വയനാട്, അദ്ദേഹത്തെ ഒപ്പം നിർത്തൂ’ എന്ന് സഹോദരൻ രാഹുലിനെക്കുറിച്ച് പ്രിയങ്ക ഗാന്ധി ട്വിറ്റ റിൽ കുറിക്കുന്നത്.
കൂടപ്പിറപ്പിനോടുള്ള സ്നേഹവും കരുതലുമെല്ലാമടങ്ങിയ ആ കു റിപ്പ് പ്രതിസന്ധികളിൽ ഊർജമായി താനുണ്ടാകുമെന്ന ഉറപ്പു കൂടിയായിരുന്നു. രാഹുലിന ്റെ വരവ് വയനാടിനെ ഇളക്കിമറിച്ചതിൽ പ്രിയങ്കക്ക് വലിയൊരു പങ്കുണ്ട്. വയനാടൻ മണ് ണു തൊട്ടതുമുതൽ കൈവീശിയും ഹസ്തദാനം ചെയ്തും നിറഞ്ഞ ചിരിയോടെ പ്രിയങ്ക നിറഞ്ഞുനിന്നേപ്പാൾ രണ്ടു മണിക്കൂറിലേറെ റോഡ് ഷോയിൽ ആ സാമീപ്യം രാഹുലിന് കരുത്തും യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശവും പകർന്നു.
ഹെലിപാഡിൽ നിന്നിറങ്ങി നാമനിർദേശപത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ തുറന്ന വാഹനത്തിൽ കോൺഗ്രസ് നേതാക്കളുടെ തള്ളിൽ മൂലക്കൊതുങ്ങിയിട്ടും പ്രിയങ്കയുടെ ഉണർവിന് ഉലച്ചിലുണ്ടായിരുന്നില്ല. പത്രിക സമർപ്പണവേളയിൽ കാര്യക്കാരിയുടെ റോളിൽ പ്രിയങ്കയുണ്ടായിരുന്നു. കലക്ടറേറ്റിലെ എല്ലാ ജീവനക്കാരോടും നിറഞ്ഞ ചിരിയോടെ പെരുമാറ്റം.
ഫോേട്ടാക്ക് പോസ് ചെയ്യാൻ അഭ്യർഥിച്ചവർക്കു മുന്നിൽ മായാത്ത ചിരിയോടെ നിന്നുകൊടുത്തു. പത്രിക സമർപ്പണം നൽകി തിരിച്ചു വരുന്നതിനിടയിൽ കാണാൻ തിരക്കിയ ജീവനക്കാർക്കിടയിൽ ദൂരെ മാറി നിൽക്കുകയായിരുന്നു എച്ച്.എസ് ഓഫിസിലെ ക്ലർക്ക് ഗീത. മാറിനിൽക്കുന്നതെന്താണെന്നു ചോദിച്ച് അവരെ വിളിച്ച് ചേർത്തു നിർത്തി ആശ്ലേഷിച്ചേപ്പാൾ ഗീതക്കും കണ്ടുനിന്നവർക്കും അതിശയം.
വാക്കിലും നോക്കിലുമെല്ലാം വല്ലാത്തൊരു ഊർജം പ്രസരിപ്പിച്ച പ്രിയങ്ക വയനാടിനെ ൈകയിലെടുത്താണ് മടങ്ങിയത്. റോഡ് ഷോയിൽ ഹസ്തദാനത്തിനുവേണ്ടി ൈകയുയർത്തിയവരെ നിരാശരാക്കിയില്ല. കെട്ടിടങ്ങൾക്ക് മുകളിലുള്ളവരടക്കം എല്ലാവരെയും അഭിവാദ്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചു. വയനാടിന്റെ സ്നേഹത്തിൽ ആഹ്ലാദഭരിതയായ പ്രിയങ്ക റോഡ് ഷോ വല്ലാതെ ആസ്വദിച്ച മട്ടിലായിരുന്നു. പരിക്കേറ്റ മാധ്യമപ്രവർത്തകനെ പരിചരിക്കാനുള്ള നല്ലമനസ്സും വയനാടിനെ ബോധ്യപ്പെടുത്തിയാണ് അവർ തിരിച്ചുപറന്നത്.
‘‘എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് പ്രിയങ്ക. ജീവിതത്തിൽ ഞങ്ങൾ ഒരുമിച്ചാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നെ ഏറ്റവും മനസ്സിലാക്കിയതും അവളാണ്’’ -വയനാട്ടിൽ പത്രിക സമർപ്പിച്ചതിനു ശേഷം പുണെയിൽ വിദ്യാർഥികളുമായി സംവദിക്കവെ, രാഹുൽ പറഞ്ഞത് പ്രിയങ്കയുടെ ട്വീറ്റിനുള്ള ‘മറുപടി’ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.