കൽപറ്റ: കടുത്ത ശ്വാസംമുട്ടൽ കാരണം ഏറെ കഷ്ടപ്പെടുന്നതിനിടയിൽ കഴിഞ്ഞ ദിവസം മരു ന്നുവാങ്ങാൻ കൽപറ്റയിലെത്തിയേപ്പാഴാണ് എൽസിയോട് ഉത്തരേന്ത്യയിൽ നിന്നെത്തിയ ച ാനൽ ലേഖിക രാഹുൽ ഗാന്ധി വരുേമ്പാൾ കാണാനെത്തുമോയെന്ന് ചോദിച്ചത്. രാഹുലിനെ ഏറെ ഇ ഷ്ടമാണെന്നും കാണണമെന്നുണ്ടെന്നും പക്ഷേ, 70കാരിയായ തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്നും മറുപടി നൽകി.
ഇക്കാര്യം ശ്രദ്ധയിൽപെട്ട രാഹുൽ, വയനാട് ഡി.സി.സിയുമായി ബന്ധപ്പെട്ട് എൽസിെയ കാണണമെന്ന് അറിയിക്കുകയായിരുന്നു. ഡി.സി.സി ഭാരവാഹികൾ ഇടപെട്ട് കൽപറ്റ തുർക്കി കൈതക്കൊല്ലിയിലുള്ള എൽസിയേയും കൊച്ചുമകൾ പ്രിയയേയും അവരുടെ മകൾ ദേവികയെയും വ്യാഴാഴ്ച എസ്.കെ.എം.ജെ.യിൽ ഹെലിപാഡിനടുത്തെത്തിച്ചു.
ഹെലികോപ്ടറിലിറങ്ങിയ രാഹുലും പ്രിയങ്കയും നേതാക്കളുടെ സ്വീകരണത്തിന് ശേഷം ആദ്യമെത്തിയത് ഇവര്‍ക്കരികിലേക്കാണ്. ചേര്‍ത്തു പിടിച്ച് ആശ്ലേഷിച്ച് രാഹുൽ ഒരു മിനിറ്റോളം കുശലാന്വേഷണം നടത്തിയേപ്പാൾ സന്തോഷംകൊണ്ട് എൽസിയുടെ കണ്ണുനിറഞ്ഞു.
ഇംഗ്ലീഷിലാണ് രാഹുൽ പറഞ്ഞതെന്നതിനാൽ ഒന്നും മനസ്സിലായില്ലെങ്കിലും രാഹുൽ ഗാന്ധി തങ്ങളെ കാണാനും സംസാരിക്കാനും ശ്രമിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.