??? ?????? ?????

റീമ ബിൻത് ബന്ദർ: മാറ്റത്തിന്‍റെ രാജകുമാരി

മാറുന്ന സൗദിയുടെ അന്താരാഷ്​ട്ര മുഖമാണ്​ അമേരിക്കയിലെ സൗദി അംബാസഡറായി നിയോഗിക്കപ്പെട്ട റീമ ബിൻത്​ ബന്ദർ. സൗ ദിയുടെ ആദ്യവനിതാ അംബാസഡർ അമേരിക്കയിൽ തന്നെ നിയോഗിക്കപ്പെട്ടതും ചരിത്ര, രാഷ്​ട്രീയ പ്രാധാന്യമുള്ള നടപടിയായ ി.

സൗദി രാജകുടുംബത്തിലെ വനിത ലോകരാജ്യത്തെ നയത​ന്ത്രജ്ഞയാവുകയാണ്​. പാശ്​ചാത്യ മാധ്യമങ്ങൾ സൗദി സ്​ത്രീകളു ടെ മാറ്റം ഉൾക്കൊള്ളുന്നില്ല എന്ന്​ വേൾഡ്​ ഇകണോമിക്​ ഫോറത്തിൽ പ​െങ്കടുത്ത്​ റീമ അഭിപ്രായപ്പെട്ടത് കഴിഞ്ഞ വർഷമാണ്​. നിങ്ങൾ മാറൂ എന്ന്​ പറയുന്നവർ ഞങ്ങൾ മാറു​േമ്പാൾ നിന്ദിക്കുകയാണെന്ന്​ അവർ പാശ്​ചാത്യമാധ്യമങ്ങളോട്​ തുറന്നടിച്ചു.​ അതിശയകരമായ മാറ്റമാണ്​ ഞങ്ങളുടെ രാജ്യത്ത്​. സൗദിയിലെ സ്​ത്രീകൾ തൊഴിൽ മേഖലയിലുൾപെ​െട എത്രമാത്രം മാറുന്നുണ്ട്​ എന്ന്​ നേരിൽ വന്ന്​ കാണൂ എന്നായിരുന്നു റീമ പറഞ്ഞത്​.

സൗദി വനിതകളുടെ വസ്​ത്ര ധാരണത്തെ കുറിച്ച ചർച്ചകൾ അവസാനിപ്പിക്കാറായെന്നും അവർ അന്ന്​ വ്യക്​തമാക്കി. 2017^ൽ സൗദി സ്​പോർട്​സ്​ ഫെഡറേഷൻ അധ്യക്ഷയായി നിയമിതയായതോടെയാണ്​ റീമ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്​. കായിക മേഖലയിലെ സൗദി വനിതകളുെട മുന്നേറ്റം അടയാളപ്പെടുത്തിയ നടപടിയാണ് റീമ ബിൻത് ബന്ദർ ബിൻ സുൽത്താനെ സ്പോർട്സ്​ ഫെഡറേഷൻ അധ്യക്ഷ ആക്കി നിയമിച്ച തീരുമാനം. പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ സ്പോർട്സ് പരിശീലനം ആരംഭിച്ചതും ഫുട്ബാൾ, ബാസ്കറ്റ് ബാൾ ടൂർണമ​​​െൻറുകൾ സംഘടിപ്പിക്കാനാരംഭിച്ചതും സൗദിയിലെ വനിതാലോകം ആഹ്ലാദാരവത്തോടെയാണ് സ്വീകരിച്ചത്.

സ്പോർട്സിന് സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവുമായ മാനങ്ങളുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച വനിതയാണിവർ. ജിംനേഷ്യം, കുതിരയോട്ടം, ​േഫാർമുല വൺ കാറോട്ടമത്​സരം, മലകയറ്റം, കടലിടുക്കുകൾ നീന്തിക്കടക്കൽ തുടങ്ങി സൗദി വനിതകൾ നിരവധിമേഖലകളിലാണ്​ അടുത്തകാലങ്ങളിൽ അംഗീകാരങ്ങൾ നേടിയത്​. സ്​തനാർബുദത്തിനെതിരായ ബോധവത്​കരണത്തിലും റീമ ശ്രദ്ധേയയായി.

ലോകത്തെ ഏറ്റവും വലിയ പിങ്ക്​ റിബൺ നിർമിച്ച്​ ഗിന്നസ്​ വേൾഡ്​ റെക്കോർഡ്​ നേടിയത്​ സ്​തനാർബുദ ബോധവത്​കരണത്തി​​​​െൻറ ഭാഗമായിരുന്നു. വനിതകൾക്ക്​ ജംനേഷ്യവും സ്​പയും സ്​ഥാപിച്ചാണ്​ അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ റീമ സംരംഭക മേഖലയിൽ ഇടം നേടിയത്​. മുൻസൗദി അംബാസഡറായിരുന്ന അമീർ ബൻദർ ബിൻ സുൽത്താ​​​​െൻറ മകളാണിവർ​.

ജോർജ്​ വാഷിങ്​ടൺ യൂണിവേഴ്​സിറ്റിയിൽ നിന്നാണ്​​ ബി.എ പൂർത്തിയാക്കിയത്​. അമേരിക്കയിൽ നിന്ന് തന്നെ​ ‘മ്യൂസിയോളജി’യിൽ ബിരുദം നേടി. സൗദി കിരീടാവകാശിയുടെ ഒാഫിസ്​ അഡ്​വൈസർ കൂടിയാണ്​ റീമ. ഫോർബ്​സ്​ മാഗസിൻ 200 ശക്​തയായ അറബ്​ വനിതകളെ തെരഞ്ഞെടുത്തതിൽ 16ാം സ്​ഥാനമാണ്​ റീമക്ക്​. സൗദിയിൽ മന്ത്രിപദവിക്ക്​ തുല്യമാണ് അംബാസഡർ തസ്​തിക.

Tags:    
News Summary - Reema bint Bandar, first Saudi Arabian female ambassador -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.