ചില കുട്ടികൾ അങ്ങനെയാണ്. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കും. കൗമാരവും യൗവ്വനവും കടന്ന ചിന്തകളായിരിക്കും ചില ബാല്യങ്ങൾക്ക്. എന്നാൽ വെറും ചിന്തക്കപ്പുറം ലോകത്തിന് വേണ്ടി വലിയ വിചാരങ്ങളും കാര്യങ്ങളുമായി കൗമാരം അടയാളപ്പെടുത്തുകയാണ് റോസന്നെ ഖവാജ എന്ന സൗദി പെൺകൊടി. വയസ് പതിനേഴേ ആയുള്ളൂ. ചിന്തകൾ പക്ഷെ ചില്ലറയല്ല. ലോകത്ത് തെൻറ പ്രായത്തിലുള്ള എത്രയോ കുട്ടികൾ സ്കൂളിൽ പോകേണ്ട സമയത്ത് തെരുവിൽ ജീവിക്കുന്നു. പട്ടിണി മാറ്റാൻ ബാലവേല ചെയ്യുന്നു. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ അലയുന്നു.
കാലാവസ്ഥ വ്യതിയാനത്തിെൻറ മഹാദുരിതം പേറുന്നു. ആഗോള താപനം താങ്ങാനാവാതെ നരകിക്കുന്നു. ഇത്തരം കുട്ടികളെ നിങ്ങൾ കാണുന്നുണ്ടോ, അവരെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് സമപ്രായക്കാരോടും ലോകത്തോടും നിരന്തരം ചോദിക്കുകയാണ് റോസെന്ന. കാലമെത്ര കറുത്ത കാഴ്ചകൾ കാണിച്ചുതന്നാലും കരുണയുടെ വികാരങ്ങൾക്ക് മേൽ നിസ്സംഗതയുടെ നിഴലുകൾ വീണുപോവരുതെന്ന നിശ്ചയദാർഢ്യമുണ്ടിവൾക്ക്. തെൻറ ചിന്തകളെ ആയിരം ചിന്താസരണികളിലേക്ക് പടർത്തി കരുണയുടെ നൂറു പൂക്കൾ വിരിയിക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കയാണ് റേെസന്ന.
‘അസ് ദ യൂത്ത്’ എന്ന സംഘടനയുണ്ടാക്കിയാണ് വലിയ ലക്ഷ്യങ്ങളിലേക്കുള്ള ഇൗ പതിനേഴുകാരിയുടെ യാത്ര. പൈലറ്റായ പിതാവിനൊപ്പമുള്ള ലോകസഞ്ചാരങ്ങളാണ് അവളുടെ ചിന്തകൾക്ക് ആഗോളമാനം നൽകിയത്. പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള യാത്രകൾ. ഭക്ഷണം കിട്ടാതെ, സ്കൂളിൽ പോവാനാവാതെ തെരുവിലലയുന്ന ബാല്യങ്ങളുടെ നേർകാഴ്ചകൾ അവളുടെ മനം പിടിച്ചുലച്ചു. അവരിലൂടെ അവൾ ലോകത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. 2016ൽ റോസെന്ന ജിദ്ദയിൽ ഒരു സ്കൂൾ ആരംഭിച്ചാണ് കർമപഥത്തിലിറങ്ങിയത്. കമ്മ്യൂണിറ്റി ബോർഡ് സ്കൂൾ ലക്ഷ്യം വെച്ചത് ഇത്തരം ആഗോളവിഷയങ്ങളെ കുറിച്ച് സമൂഹത്തെ ആദ്യം ബോധവത്കരിക്കുക അതിലൂടെ പ്രശ്നപരിഹാരത്തിനുള്ള നടപടികളിലേക്ക് നീങ്ങുക എന്നതാണ്. പട്ടിണി, ദാരിദ്ര്യം, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളാണ് ഇൗ സ്കൂളിലെ പാഠപുസ്തകങ്ങളിലുള്ളത്. നേതൃപാടവ വികസനവും സാമൂഹിക സേവനത്തിൽ യുവതയുടെ പങ്കാളിത്തവും ഇവിടെ വിഷയങ്ങളാണ്. സൗദി അറേബ്യ വിഭാവനം ചെയ്ത വിഷൻ 2030 െൻറ ചുവടുപിടിച്ചാണ് കമ്യുണിറ്റി ബോർഡ് സ്കൂൾ ആരംഭിച്ചത്.
ഇൗ പദ്ധതി വിജയമായതോടെയാണ് ‘അസ് ദ യൂത്ത്’ എന്ന സന്നദ്ധ സംഘടനക്ക് രൂപം നൽകിയത്. ബോധവത്കരണം, സാന്ത്വന പ്രവർത്തനം, വിദ്യാഭ്യാസ പ്രവർത്തനം എന്നിവ ലോകത്തിെൻറ വിവിധയിടങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. അതിനായി യുവാക്കളെ പ്രചോദിപ്പിക്കണം. കുട്ടികളെ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. അങ്ങനെ എല്ലാവരുടെയും കുട്ടായ്മയിലൂടെ ലോകത്ത് നല്ല മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. സംഘടനയുടെ പ്രസിഡൻറാണ് റോസെന്ന. കോളജ് വിദ്യാർഥികളായ ഫിറാസ് അൽ നസർ വൈസ് പ്രസിഡൻറും മുസാബ് അൽ മജുനൗനി സെക്രട്ടറിയുമാണ്. പ്രഫഷണലുകളായ ഉപദേശകരും കർമനിരതരായ ടീം ലീഡേഴ്സും തങ്ങളോടൊപ്പമുണ്ടെന്ന് റോസെന്ന ഖവാജ പറയുന്നു. നിലവിൽ റിയാദിലും കിഴക്കൻ പ്രവിശ്യയിലും ‘അസ് ദ യൂത്ത്’ സജീവമാണ്.
സ്കൂളുകളിലും പുറത്തും പ്രഭാഷണ പരിപാടികളും ശിൽപശാലകളും നടത്തുന്നുണ്ട്. കഴിഞ്ഞ ജൂണിൽ മൊറോക്കോയിലെ സ്കൂളിലായിരുന്നു പരിപാടി. തുടക്കത്തിൽ സ്കൂളിെൻറ പ്രവർത്തവനും സംഘടനാ പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോവൽ പ്രയാസമായിരുന്നു. അത് മാത്രമല്ല കുട്ടികൾ വലിയ കാര്യങ്ങൾ പറയുേമ്പാൾ മുതിർന്നവർ അത് മുഖവിലക്കെടുക്കാത്ത അനുഭവവുമുണ്ടായി. എന്നാൽ ഇതെല്ലാം തരണം താൻ പഠിച്ചെന്ന് റോസന്ന പറയുന്നു. നമ്മെളൊരു കാര്യത്തിനിറങ്ങുേമ്പാൾ ഉത്കണ്ഠ സ്വാഭാവികമാണ്. പക്ഷെ നമ്മളിലുള്ള വിശ്വാസം മുറുകെ പിടിക്കുക, നമ്മൾ ചെറുപ്പമാണല്ലോ എന്ന് കരുതാതിരിക്കുക, പ്രവർത്തിക്കുക. വിജയം സുനിശ്ചതമാണ് ഇതാണ് റോെസന്നക്ക് ലോകത്തോട് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.