???, ????? ?????. ??? ????

പ്രകൃതിയാണ് കാൻവാസ്

മണ്ണും മണലും കയറും കാപ്പിപൊടിയും ഉണങ്ങിയ കമ്പുകളും സനുവിന്‍റെ കൈകളിലേക്ക് എത്തുമ്പോൾ അവയ്ക്ക് ജീവൻവെക്കുന്നു. സനുവിന് ഇതെല്ലാം വെറും ഉപയോഗ്യ ശ്യൂന്യമായ വസ്തുക്കളല്ല. അവ സനുവിന്‍റെ ജീവനുള്ള ചിത്രങ്ങളുടെ അസംസ്കൃത വസ്തുക്കളാണ്. ഇവിടെ പ്രകൃതിയാണ് സനുവിന്‍റെ കാൻവാസ്.

സനു തയാറാക്കിയ ചിത്രങ്ങൾ


ഭിത്തി അടക്കമുള്ള പ്രതലങ്ങളിൽ സനു തീർക്കുന്ന വിസ്മയങ്ങൾ അത്ഭുതാവഹമാണ്. ഇടുക്കി തേഡ് ക്യാമ്പ് സ്വദേശിയായ സനു കുട്ടിക്കാലം മുതലേ ചിത്ര രചനയിൽ കഴിവ് തെളിയിച്ചിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മണൽ ഉപയോഗിച്ച് ചിത്രം വരക്കാൻ തുടങ്ങിയത്. ഇങ്ങനെ വരച്ചും തീർത്തത് 5000ലധികം ചിത്രങ്ങളാണ്.


ഇവ വീട്ടകങ്ങളിലും ഒാഫിസ് കെട്ടിടങ്ങളിലും റിസോർട്ടുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ആവശ്യക്കാരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഒാരോ തീമും ചെയ്ത് കൊടുക്കുന്നത്. കടലിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമൊക്കേ ഭൂമിയുടെ വിവിധ തട്ടുകളിൽ നിന്നുമാണ് പല നിറങ്ങളിലുള്ള മണ്ണും മണലും ശേഖരിച്ചെടുക്കുന്നത്. മണ്ണ് അരിച്ചെടുത്ത് വെള്ളത്തിൽ കലക്കി ചെയ്യുന്ന രീതിയാണ് മഡ് പെയിന്‍റിങ്.
ചിത്രത്തിലെ പ്രധാന ഭാഗം മാത്രം കരിമണൽ ഉപയോഗിച്ച് രേഖപ്പെടുത്തി പശ്ചാത്തലം മണ്ണ് കൊണ്ട് വരച്ചു തീർക്കും. ശേഷം സ്കെച്ചിട്ട് പശ തേച്ച പ്രതലത്തിലേക്ക് നേരിട്ട് മണൽ വിരിച്ച് സാന്‍ഡ് ആർട്ട് ചെയ്യും. ഇതിനാണ് ആവശ്യക്കാരേറെ. പല ഷേഡുകൾക്കായി കാപ്പിപൊടി വെള്ളത്തിൽ കലക്കി ഉപയോഗിച്ചും രചനകൾ സനു തീർക്കുന്നു.
ക‍യർ, തടി, ഉണങ്ങിയ ഇലകൾ എന്നിവ കൊണ്ടുള്ള ഹെർബേറിയം, മ്യൂറൽ, ടെറാകോട്ട എന്നിങ്ങനെ പരീക്ഷണങ്ങൾ സനുവിന്‍റെ പ്രത്യേകതയാണ്. ഇങ്ങനെ മണ്ണും മണലും ഉപയോഗിച്ചുള്ള ചിത്രരചനയിൽ വ്യത്യസ്ത തലങ്ങൾ സൃഷ്ടിക്കുകയാണ് 28കാരനായ സനു. ഇടുക്കി വാഴവര ആശ്രമം കോളജിൽ ആർട്സ് ആൻഡ് ക്രാഫ്റ്റ് ഫോർ ഹോം ഇന്‍റീരിയർ പഠിപ്പിക്കുന്നു.
ഡസ്റ്റ് ആർട് എന്ന പേരിൽ സ്റ്റുഡിയോ കം വർക് ഷോപ്പും അദ്ദേഹം നടത്തി വരുന്നു. കൂടാതെ, പല സ്ഥലങ്ങളിലും കുട്ടികൾക്കായുള്ള ആൻഡ് ക്രാഫ്റ്റ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വരയോടുള്ള താൽപര്യവും വർഷങ്ങളായുള്ള പരിശ്രമവുമാണ് വ്യത്യസ്ത രീതികൾ സ്വായത്തമാക്കാൻ സനുവിന് സാധിച്ചത്.
സനു വരക്കുന്ന ചിത്രങ്ങൾ അന്വേഷിച്ചെത്തുന്നവർ നിരവധിയാണ്. മണൽ ചിത്രരചനയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് സനുവിന്‍റെ ശ്രമം. പി.ഡബ്ല്യൂ.ഡിയിൽ ജോലിയുള്ള ഭാര്യ അഞ്ജുവും മണ്ണും മണലും ഉപയോഗിച്ച് വരക്കുന്നതിൽ വിദഗ്ധയാണ്. രണ്ടര വയസുകാരി തീർഥയാണ് മകൾ.
Tags:    
News Summary - Sand Artist Sanu and Anju in Idukki -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.