അജ്മാന്: അമ്പത്തൊന്നിലെത്തി നില്‍ക്കുമ്പോഴും പാചകവും പാട്ടും ആവേശമായി കൊണ്ടു നടക്ക ുകയാണ് സുലുമ്മ. അജ്മാനിലെ സുലുമ്മയുടെ പാചക നൈപുണ്യം അനുഭവിച്ചറിഞ്ഞവര്‍ വീണ്ടുമൊ രിക്കല്‍ അതിഥിയാകാന്‍ കൊതിക്കും. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഹമീദിെൻറ സഹധര്മ്മി ണിയാണ് സുലുമ്മയെന്ന സുലൈഖ. മൂന്നര പതിറ്റാണ്ടായി ഗള്‍ഫിലുള്ള ഇവർക്ക് പാചകം വരം കിട്ടിയതു പോലെയാണ്. ഉറ്റവരെന്നോ ഉടയവരെന്നോ ഇല്ല പരിചയപ്പെടുന്നവരെയൊക്കെ ഹമീദും സുലുമ്മയും വിരുന്നിനു ക്ഷണിക്കും. ദിവസവും പത്തോളം പേര്‍ക്ക് സുലുമ്മ ഭക്ഷണം ഉണ്ടാക്കി നല്‍കുന്നുണ്ട്. ദൈവ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട്.
റമദാനിൽ അതിഥികളുടെ എണ്ണം എത്രയോ ഇരട്ടിയുമാവും. ദിവസേന വ്യത്യസ്ത രുചി വിഭവങ്ങള്‍ പാചകം ചെയ്യുന്ന സുലുമ്മ ജോലി കൂടുതൽ ആനന്ദമാക്കുവാൻ വേണ്ടിയാണ് അടുക്കളയില്‍ ഈരടികള്‍ പാടി തുടങ്ങിയത്. സുലുമ്മയുടെ പാചകപ്പാട്ടില് കൗതുകം തോന്നിയ ആരോ ഇത് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഇട്ടു. അതോടെ സുലൈഖ ഹമീദ് കൂടുതല്‍ പേരുടെ വൈറല്‍ സുലുമ്മയായി. ഇന്ന് വരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു സഹോദരന് പാട്ടുകള്‍ യുടൂബില്‍ കയറ്റി. ഇതിനകം മുപ്പതിലേറെ പാട്ടുകള്‍ സുലുമ്മയുടെതായി യുടുബില്‍ വന്നു കഴിഞ്ഞു. സുലുമ്മയുടെ മാസ്മരിക പ്രകടനം ശ്രദ്ധയില്‍പെട്ട സുഹൃത്ത് ഫ്ലവേഴ്സ് ചാനലിലെ കോമഡി ഷോ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
അതോടെ ഷോയില്‍ പങ്കെടുക്കാനുള്ള പ്രാഥമിക ഓഡിയേഷന് സുലുമ്മക്ക് ഷാര്‍ജയില്‍ ഒത്തു വന്നു. ഇനി വൈകാതെ ലോകം മുഴുവന്‍ കാണുന്ന അരങ്ങത്തേക്ക്. കലാസ്വാദകരുടെ കൂട്ടായ്മയായ ആര്‍ട്സ് മേറ്റിെൻറ നേതൃത്വത്തില്‍ അജ്മാനില്‍ നടന്ന കലാ സന്ധ്യയില്‍ മുഴുവന്‍ കലാസ്വാദകാരെയും കയ്യിലെടുത്ത് സുലുമ്മ തകര്‍ത്ത് പാടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.