ലണ്ടൻ: ഒരേ ആശുപത്രിയിൽ ഒരേ ദിവസം ജനിച്ച കുഞ്ഞുങ്ങൾ 26 വർഷത്തിനുശേഷം ജീവിതത്തിലും ഒരുമിച്ചു. ഷൂന ഗ്രേസിയും ടോം മഗ്വെയ്സും മിനിറ്റുകളുടെ വ്യത്യാസത്തിൽ 1992 ഡിസംബറിലാ ണ് ഗ്രേറ്റ് മാഞ്ചസ്റ്ററിലെ വിഗാൻ ആശുപത്രിയിൽ ജനിച്ചത്. ഗ്രേറ്റ് മാഞ്ചസ്റ്ററിൽ മൂന്നു മൈൽ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ രണ്ടുപേരുടെയും വീടുകൾ തമ്മിൽ. എന്നാൽ, 18ാം ജന്മദിനത്തിലാണ് ടോമും ഷൂനയും ആദ്യമായി കാണുന്നത്. തുടർന്ന് ഒരു സുഹൃത്ത് വഴി രണ്ടുപേരും പരിചയപ്പെട്ടു.
മാസങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടി. ടോമിന് ആദ്യകാഴ്ചയിലേ ഷൂനയെ ഇഷ്ടമായെങ്കിലും സുഹൃത്തുക്കളായിരിക്കാനായിരുന്നു അവൾക്ക് താൽപര്യം. എന്തായാലും 2011 ഏപ്രിൽ ആയപ്പോഴേക്കും രണ്ടുപേരും പ്രണയബദ്ധരായി. എട്ടു വർഷത്തിനുശേഷമാണ് വിവാഹം കഴിക്കാനൊരുങ്ങുന്നത്. നഴ്സാണ് ഷൂന. വീഗനിലെ ഹീൻസ് ഫാക്ടറിയിലാണ് ടോമിന് ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.