???????? ??????

മ​ല്ലി​ക ത​നേ​ജ​യും തോ​ഡാ ധ്യാ​ൻ സേയും

ഒ​രു നാ​ട​ക​ത്തി​നു വേ​ണ്ട വേ​ദി​യോ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ  ഇ​ല്ലാ​ത്ത അ​ര​ങ്ങ്. ഒ​രു ഭാ​ഗ​ത്ത്​ കു​റ​ച്ച്​ തു​ണി​ക​ൾ കൂ​ട്ടി​യി​ട്ട​താ​യി കാ​ണാം. ചു​റ്റും കാ​ണി​ക​ളി​രി​ക്കു​ന്ന ആ ​അ​ര​ങ്ങി​​ന്‍റെ ന​ടു​വി​ൽ വെ​ളി​ച്ചം വീ​ഴു​മ്പോ​ൾ അ​തി​നു കീ​ഴി​ൽ അ​വ​ൾ നി​ൽ​ക്കും, നൂ​ൽ​ബ​ന്ധ​മി​ല്ലാ​തെ. മ​ല്ലി​ക ത​നേ​ജ​യു​ടെ ‘തോ​ഡാ ധ്യാ​ൻ സേ’ എ​ന്ന ഏ​കാം​ഗ നാ​ട​കം ആ​രം​ഭി​ക്കു​ന്ന​ത്​ ഇങ്ങ​നെ​യാ​ണ്. ​ലോ​ക​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഇൗ ​നാ​ട​കം അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴ​ും കാ​ണി​ക​ൾ നി​ശ്ശബ്​​ദ​രാ​യി, ചി​ല​ർ നാ​ണി​ച്ച്​ ത​ല താ​ഴ്​​ത്തി. മ​റ്റു ചി​ല​ർ അ​തി​നുപോ​ലും ക​ഴി​യാ​തെ സ്​​ത​ബ്​ധരായി. ന​ഗ്​​നശ​രീ​രം കാ​ണു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ർ​ഷ​ത​ക്ക്​ എ​ല്ലാ​യി​ട​ത്തും ഒ​രേ മു​ഖ​മാ​ണ്. മ​ല്ലി​ക ത​െ​ൻ​റ മു​ന്നി​ലി​രി​ക്കു​ന്ന ഒാ​രോ​രു​ത്ത​രു​ടെ​യും ക​ണ്ണി​ൽ നോ​ക്കിക്കൊ​ണ്ട്​ പ​റ​ഞ്ഞുതു​ട​ങ്ങും; തോ​ഡാ ധ്യാ​ൻ സേ, അ​ൽപം ശ്ര​ദ്ധ​യോ​ടെ. 

പെ​ൺ​കു​ട്ടി​ക​ൾ ഒാ​രോ ത​വ​ണ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​മ്പോ​ഴും കേ​ൾ​ക്കു​ന്ന നൂ​റുക​ണ​ക്കി​ന്​ ഉ​പ​ദേ​ശ​ങ്ങ​ളെക്കു​റി​ച്ച്. അ​വ​ളെത്തന്നെ സു​ര​ക്ഷി​ത​യാ​ക്കാൻ എ​ടു​ക്കേ​ണ്ടിവ​ന്ന മു​ൻ​ക​രു​ത​ലു​ക​​ളെക്കു​റി​ച്ച്. അ​വ​ർ സ​ഞ്ച​രി​ക്കാ​തെ വി​ട്ട എ​ളു​പ്പവ​ഴി​ക​ളെക്കു​റി​ച്ച്. ഇ​ങ്ങ​നെ  പ​റ​യ​വെ കൂ​ട്ടി​യി​ട്ട തു​ണി​ക​ളി​ൽനി​ന്ന്​ ചി​ല​ത്​ എ​ടു​ത്തു​ടു​ക്കു​ന്ന​ത്​ കാ​ണാം. ഒ​ന്നി​നുമേ​ലെ ഒ​ന്നാ​യി ആ ​വേ​ഷ​ങ്ങ​ൾ മു​ഴു​വ​ൻ ഉ​ടു​ത്ത്​ ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ണി​ക​ൾ​ക്ക്​ ശ്വാ​സംമു​ട്ടുംവി​ധം വീ​ർ​ത്തു ക​ഴി​ഞ്ഞി​രി​ക്കും മ​ല്ലി​ക. ഒ​ടു​വി​ൽ ത​ല​യി​ൽ ഒ​രു ഹെ​ൽ​മ​റ്റുകൂ​ടി ​െവ​ച്ചുക​ഴി​യു​മ്പോ​​ഴേ​ക്കും  സ​മൂ​ഹം വേ​ഷ​മാ​യും ശാ​സ​ന​യാ​യും ഉ​പ​േ​ദ​ശ​മാ​യും പെ​ൺ​കു​ട്ടി​ക​ളി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന സു​ര​ക്ഷാ​വ​ല​യം അ​വ​ളെ എ​ത്ര​ത്തോ​ളം ശ്വാ​സംമു​ട്ടി​ക്കു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​വും.​ രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​ദേ​ശി വ​നി​ത​ക​ൾ​ക്ക്​ ഡൂ​സ്​ ആ​ൻഡ്​ ഡോ​ൺ ഡൂ​സ്​ ലി​സ്​​റ്റ്​ ന​ൽ​കി​യ ടൂ​റി​സം മ​ന്ത്രി​യു​ള്ള ന​മ്മു​ടെ രാ​ജ്യ​വും ഇൗ ​നാ​ട​ക​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ ത​ട്ട​കംത​ന്നെ.

മല്ലിക തനേജ നാടക അവതരണത്തിനിടെ
 


സം​ഗീ​തനാ​ട​ക അ​ക്കാ​ദ​മി അ​വാ​ർഡ്​ ജേ​താ​വാ​യ ബ​ൻ​വാ​രി ത​നേ​ജ​യു​ടെ മ​ക​ളാ​ണ്​ മ​ല്ലി​ക ത​നേ​ജ. കി​റോ​റി മാ​ൽ കോ​ള​ജി​ൽ കെ​വ​ൽ അ​റോ​റ​യു​ടെ ശി​ഷ്യ​യു​മാ​ണ്. അ​വി​ടെനി​ന്നാ​ണ്​ ക​ല​യി​ലൂ​ടെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ താ​ൻ പ​ഠി​ച്ച​തെ​ന്ന്​ മ​ല്ലി​ക പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ വ​ള​രെക്കുറ​ച്ച്​ മി​നിറ്റു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ഇൗ ​നാ​ട​കം ടാ​ഡ്​​പോ​ൾ റി​പ്പോ​ർ​ട്ട​റി​യി​ൽ​െവ​ച്ചാ​ണ്​ വി​ക​സി​ക്കു​ന്ന​ത്. മാ​യ കൃ​ഷ്​​ണ റാ​വു​വി​നെപ്പോ​ലു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തി​ൽ  വ​ള​ർ​ന്ന നാ​ട​കം പി​ന്നീ​ട്​ സ്യൂറി​ക്​​ തി​യ​റ്റ​റി​ല​ട​ക്കം അ​നേ​കം വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ ര​ണ്ടുത​വ​ണ മ​ല്ലി​ക ‘തോ​ഡാ ധ്യാ​ൻ സേ’​യു​മാ​യി എ​ത്തി. നാ​ട​ക​ത്തി​നൊ​ടു​വി​ൽ  ത​നി​ക്ക്​ മു​ന്നി​ലി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളോ​ടും ഇൗ ​നാ​ട​കം ഏ​റ്റെ​ടു​ത്ത്​ അ​വ​ത​രി​പ്പി​ക്കാ​ൻ  ആ​വ​ശ്യ​െ​പ്പ​ടു​മ്പോ​ൾ യ​ഥാ​ർഥ ക​ല​യു​ടെ ല​ക്ഷ്യം അ​വി​ടെ നി​ർ​വ​ചി​ക്ക​പ്പെ​ടു​ക​യാ​ണ്. ഡ​ൽ​ഹി​യു​ടെ  പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്ക്​ നാ​ട​ക​ത്തെ എ​ത്തി​ക്കാ​ൻവേ​ണ്ടി  മ​ല്ലി​ക തു​ട​ങ്ങി​െ​​വ​ച്ച പു​തി​യ സം​രം​ഭ​മാ​ണ്​ ലോ​സ്​​റ്റ്​ ആ​ൻഡ്​​ ഫൗ​ണ്ട്​. പ്ര​ഫ​ഷ​നും പാ​ഷ​നും അ​പ്പു​റ​ത്ത്​  ക​ലയെ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക ഉ​പ​ക​ര​ണ​മാ​യി കാ​ണു​ന്ന ഇൗ ​ക​ലാ​കാ​രി സം​സാ​രി​ക്കു​ന്നു.

തോ​ഡാ ധ്യാ​ൻ സേ ​ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്താ​യി​രു​ന്നു?
അ​ഞ്ചു​വ​ർ​ഷം മുമ്പാ​ണ്​ തോ​ഡാ ധ്യാ​ൻ സേയെക്കു​റി​ച്ച്​  ചി​ന്തി​ക്കു​ന്ന​ത്.​ അ​ന്ന്​  ബോം​െ​ബ​യി​ലെ ശ​ക്തി മി​ൽ റേപ്​ കേ​സ്​ പു​റ​ത്തുവ​ന്ന​പ്പോ​ഴാ​ണ്​ ഇ​ങ്ങ​നെ​യൊ​രു നാ​ട​കം ചെ​യ്യ​ണമെ​ന്ന്​ മ​ന​സ്സി​ലു​റ​പ്പി​ക്കു​ന്ന​ത്.  ശ​ക്തി മി​ൽ​സ്​  കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ സു​ഹൃ​ത്തി​നൊ​പ്പം പെ​ട്ടു​പോ​യ 22 വ​യ​സ്സു​ള്ള ഒ​രു ഫോ​േ​ട്ടാ ജേ​ണ​ലി​സ്റ്റിനെ ഒ​രു ജു​വ​നൈ​ലു​ൾ​​െപ്പ​ടെ അ​ഞ്ചുപേ​ർ ചേ​ർ​ന്ന്​ പീ​ഡി​പ്പി​ച്ച സം​ഭ​വ​മാ​ണ്​ ​ശ​ക്തി മി​ൽ​സ്​ റേ​പ്​ കേ​സ്.

ജ​ന​ക്കൂ​ട്ട​ത്തി​ന്​ മു​ന്നിൽ ന​ഗ്​​ന​യാ​യി നി​ൽ​ക്കു​മ്പോ​ൾ എ​ന്താ​ണ്​ തോ​ന്നാ​റ്? എ​ന്തു ത​യാ​റെ​ടു​പ്പു​ക​ളാ​ണ്​ ഇ​തി​നാ​യി ന​ട​ത്തി​യ​ത്​? 
ഒ​രു ക​ലാ​കാ​രി/​ക​ലാ​കാ​ര​ൻ എ​ടു​ക്കു​ന്ന ഏ​തു ത​രം റി​സ്​​ക്കിനും അ​തി​​ന്‍റേതാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ആ​വ​ശ്യ​മാ​ണ്.​ ഇൗ നാ​ട​ക​ത്തി​നു വേ​ണ്ടി എ​നി​ക്ക്​ എ​ന്‍റെ ശ്വാ​സ​ഗ​തി പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കേ​ണ്ടതു​ണ്ടാ​യി​രു​ന്നു. പ​ര​മാ​വ​ധി സ്വ​ച്ഛ​മാ​യ ശ്വാ​സ​ഗ​തി  നി​ല​നി​ർ​ത്തേ​ണ്ടി​യി​രു​ന്നു. ബ്രീ​ത്തി​ങ്​ എ​ക്​​സ​ർസൈ​സു​ക​ൾ ത​ന്നെ​യാ​ണ്​ പ്ര​ധാ​ന ത​യാറെ​ടു​പ്പ്.

പ​ല സ്വ​ഭാ​വ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കു​ മുന്നി​ൽ ഇൗ ​നാ​ട​കം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ എ​ന്താ​യി​രു​ന്നു വെ​ല്ലു​വി​ളി​ക​ൾ? പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉൗ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നോ​​?  മറ്റു​ പ​ല മാ​ധ്യ​മ​ങ്ങ​ളും സെ​ൻ​സ​ർ ചെ​യ്യ​പ്പെ​ടു​ന്ന അ​വ​സ​ര​ത്തി​ൽ നാ​ട​കപ്ര​വ​ർ​ത്ത​ക എ​ന്ന​ത് ഒ​രു അ​നു​ഗ്ര​ഹ​മ​ല്ലേ?
ആ​ളു​ക​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​െ​മ​ന്ന​തി​നെക്കു​റി​ച്ചൊ​രു ഉൗ​ഹ​വു​മി​ല്ലാ​യി​രു​ന്നു. പ​ക്ഷേ, എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​യി​രുന്നു നാ​ട​ക​ത്തി​ന്​ ല​ഭി​ച്ച​ത്.  നാ​ട​കന​ടി​യാ​വു​ക എ​ന്ന​ത്​ അ​ങ്ങേ​യ​റ്റം വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​മ്പോ​ഴും ഇ​തൊ​രു വ​ല്യ സാ​ധ്യ​ത​യാ​യിത്തന്നെ​യാ​ണ്​ എ​നി​ക്ക്​ തോ​ന്നി​യി​ട്ടു​ള്ള​ത്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നാ​ട​ക​ത്തി​െ​ൻ​റ അ​​ത്ര​യും പ്രേ​ക്ഷ​ക​രോ​ട്​ സം​വ​ദി​ക്കാ​ൻ അ​വ​സ​രം ത​രു​ന്ന മ​റ്റൊ​രു ഫോം ​ഇ​ല്ല. ആ​ളു​ക​ൾ​ക്ക്​ കൂ​ട്ട​മാ​യി ക​ഥ​ക​ൾ ജീ​വി​ച്ചുതീ​ർ​ക്കാ​ൻ പ​റ്റു​ന്നൊ​രി​ട​മാ​ണ്​ എ​നി​ക്ക്​ നാ​ട​കം.

നാടക അവതരണത്തിനിടെ മല്ലിക തനേജ
 


അ​ഞ്ചു​ വ​ർ​ഷ​മാ​യി തോ​ഡാ ധ്യാ​ൻ ​സേയോ​ടൊ​പ്പ​മു​ള്ള യാ​ത്ര തു​ട​ങ്ങി​യി​ട്ട്​. അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാമോ?
ക​ലാ​കാ​രി എ​ന്ന നി​ല​യി​ലും വ്യ​ക്തി എ​ന്ന നി​ല​യി​ലും ഒ​രു​പാ​ട്​ വ​ള​രാ​ൻ സാ​ധി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി അ​നേ​കം യാ​ത്ര​ക​ൾ ന​ട​ത്തി. എ​ല്ലാ​യി​ട​ത്തും സ്​​ത്രീ​ക​ളു​ടെ പ്ര​ശ്​​​ന​ങ്ങ​ൾ  സ​മാ​ന​മാ​ണ്​, ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും. ഒ​രു സ്​​ഥ​ല​ത്തും സ്​​ത്രീസ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ല​ക്ഷ്യ​ത്തി​ന്‍റെ ഏ​ഴ​യ​ല​ത്ത്​ എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ്​ സ​ത്യം. അ​തുകൊ​ണ്ടു ത​ന്നെ​യാ​ണ്​ ഇൗ നാ​ട​ക​ത്തി​ന്​ ലോ​ക​ത്തി​ലെ എ​ല്ലാ​യി​ട​ങ്ങ​ളി​ലും വ​ലി​യ സ്വീ​ക​ര​ണം ല​ഭി​ച്ച​ത്. വെ​റും എ​ട്ട്​ മി​നിറ്റ്​​ സ്​​കെ​ച്ചി​ൽനി​ന്ന്​ 22 മി​നിറ്റു​ള്ള നാ​ട​ക​മാ​യി തോ​ഡാ ധ്യാ​ൻ സേ ​മാ​റി​യ​തും ഇൗ ​യാ​ത്ര​ക്കി​ട​യി​ലാ​ണ്.

കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​രെക്കു​റി​ച്ച്​ എ​ന്ത്​ തോ​ന്നു​ന്നു?
അ​റി​ഞ്ഞി​ട​ത്തോ​ളം കേ​ര​ള​ത്തി​ൽ ആ​ഴ​മേ​റി​യ ലിം​ഗ അ​സ​മ​ത്വ​ങ്ങ​ൾ ഉ​ണ്ട്​. എ​ന്നി​ട്ടും ര​ണ്ടുത​വ​ണ തോ​ഡാ ധ്യാ​ൻ സേ ​ക്ക്​ കേ​ര​ള​ത്തി​ൽ വേ​ദി ഒ​രു​ക്കിത്തന്നി​രു​ന്നു. ഇൗ ​നാ​ട​ക​ത്തെ അ​വ​ർ നി​റ​ഞ്ഞ കൈ​യടി​ക​ളോ​ടെ ത​ന്നെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ എ​ന്നോ​ട്​ ന​ല്ല രീ​തി​യിലാ​ണ്​ പെ​രു​മാ​റി​യി​ട്ടു​ള്ള​ത്.

സ്​​ത്രീ​ക​ൾ ഇൗ ​നാ​ട​കം കാ​ണു​മ്പോ​ൾ എ​ന്താ​ണ്  പ​റ​യാ​റു​ള്ള​ത്​​? എ​ന്താ​യി​രി​ക്കും സ്​​ത്രീ​ക​ൾ​ക്ക്​ നേ​രെ ഇ​ത്ര​യ​ധി​കം ആക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള കാ​ര​ണം?
സ്​​ത്രീ​ക​ളും ഇൗ ​നാ​ട​ക​വു​മാ​യി വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു. അ​വ​ർ പ​ല​പ്പോ​ഴും അ​വ​രെ ത​ന്നെ​യും അ​വ​രു​ടെ ചി​ന്ത​ക​ളെ ത​ന്നെ​യു​മാ​യി​രു​ന്നു നാ​ട​ക​ത്തി​ലൂ​ടെ ക​ണ്ട​ത്. ന​മ്മു​ടെ  ജ​ന​​പ്രി​യ  മാ​ധ്യ​മ​ങ്ങ​ളി​ലും ക​ല​ക​ളി​ലും മ​റ്റും സ്​​ത്രീ​യെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്​ ന​മ്മു​ടെ പൊ​തു​ബോ​ധ​ത്തെ വ​ല്ലാ​തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ഇൗ ​ആ​ൺ നോ​ട്ടമാ​ണ്​​ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യിപ്പി​ക്കു​ന്ന​ത്. 

നാ​ട​ക​ത്തി​ൽ ഉപ​യോ​ഗി​ച്ച വ​സ്​​ത്ര​ങ്ങ​ളു​ടെ സാ​മൂ​ഹി​ക-രാ​ഷ്​​ട്രീ​യ പ്ര​സ​ക്തി​? 
അ​ത്​ പ്രേ​ക്ഷ​ക​ൻ വാ​യി​​ച്ചെ​ടു​ക്കേ​ണ്ട​താ​ണ്. പ​റ​യാ​ൻ ഞാ​ൻ ത​യാ​റ​ല്ല. 

മല്ലിക തനേജ
 


ക​ല​യെ സാ​മൂ​ഹി​ക പ​രി​ഷ്​​ക​ര​ണ ഉ​പ​ക​ര​ണ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വ​ാസ​മു​​േണ്ട​ാ​?
മാ​റ്റ​ത്തി​നു​ള്ള വ​ള​രെ ശ​ക്ത​മാ​യ വാ​ഹി​നിയാ​ണ്​ ക​ല എ​ന്ന്​​ ത​ന്നെ വി​ശ്വ​സി​ക്കു​ന്നു. ആ​ളു​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ക​ല​ക്ക്​ ഒ​രു​പാ​ട്​ പ്ര​തി​ഫ​ല​ന​ങ്ങ​ളു​ണ്ടാ​ക്കാൻ സാ​ധി​ക്കും. ഇൗ ​കാ​ല​യ​ള​വി​ൽ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ സം​ഭ​വി​ച്ച​ സാം​സ്​​കാ​രി​ക പ​രി​ഷ്​​കാ​ര​ങ്ങ​ൾ​ക്ക്​ ക​ല​യും ഒ​രു കാ​ര​ണ​മാ​യി​രു​ന്ന​ല്ലോ.

‘തോ​ഡാ ധ്യാ​ൻ സേ’യെ​ക്കുറി​ച്ച്​ കൂടുതൽ എ​ന്താ​ണ്​ പ​റ​യാ​നു​ള്ള​ത്​?
ന​മ്മ​ൾ  ക​രു​തി​യി​ര​ിക്കേ​ണ്ട ഒ​രു​പാ​ട്​ അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും തോ​ഡാ ധ്യാ​ൻ സേ ​എ​ന്ന്​ പ​ര​സ്​​പ​രം പ​റ​യു​ന്ന​ത്​ നി​ർ​ത്തേ​ണ്ട​ിയി​രി​ക്കുന്നു.

ഏ​കാ​ന്ത​ര​മാ​യ നാ​ട​ക വേ​ദി​ക​ൾ​ക്ക്​ (​Theatre in alternate spaces) പ്ര​ചാ​ര​മേ​റി വ​രുക​യാ​ണ​ല്ലോ?
​ക​ല​ക​ൾ പ്ര​ത്യേ​കി​ച്ചും പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്ടു​ക​ൾ ജ​നാ​ധി​പ​ത്യ​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ ഇത്തരം ബദൽ ഇടങ്ങൾ​ക്ക്​ വ​ല്യ പ​ങ്കു​ണ്ട്. മാ​ത്ര​മ​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ക​ല​ക​ളു​ടെ വ​ള​ർ​ച്ച​ക്ക​ും ഇ​ത്​ ഒ​രു കാ​ര​ണ​മാ​കും. കു​റ​ച്ചുകൂ​ടി ര​സ​ക​ര​മാ​യ പ്രേ​ക്ഷ​ക​രി​ലേ​ക്കും ഇ​ത്​ ക​ല​യെ എ​ത്തി​ക്കും. ഇ​ന്ന്​ ഒ​രു​പാ​ട്​ ക​ലാ​കാ​ര​ന്മാ​രി​ത്​ പ​രീ​ക്ഷി​ച്ച്​ വി​ജ​യി​ക്കു​ന്ന​ത്​ കാ​ണു​മ്പോ​ൾ സ​ന്തോ​ഷ​മു​ണ്ട്.

സ്​​ത്രീ സ്വാ​ത​ന്ത്ര്യ​ത്തെ കു​റി​ച്ച്​ സം​സാ​രി​ച്ച ഒ​രു ആ​ക്​​ട്​ ചെ​യ്​​തു. കാ​ലി​ക പ്ര​സ​ക്തി​യു​ള്ള മ​റ്റൊ​രു വി​ഷ​യം തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്താ​യി​രി​ക്കും? 
സ്​​ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെക്കു​റി​ച്ച്​ സം​സാ​രി​ച്ചു ക​ഴി​ഞ്ഞു എ​ന്നെനി​ക്ക്​ തോ​ന്നു​ന്നി​ല്ല.​ എ​ങ്കി​ലും വ​ർ​ണം, ജാ​തി, മ​തം തു​ട​ങ്ങി മ​റ്റ്​ പ​ല വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ​യെ​ല്ലാം അ​ന്യോ​ന്യം കൂ​ട്ടിമു​ട്ടു​ന്നി​ട​ങ്ങ​ളാ​ണ്​ ച​ർ​ച്ച​െച​യ്യ​പ്പെ​ടേ​ണ്ട​ത്.

Tags:    
News Summary - Theatre Artist and spectactor Mallika Taneja with Thoda Dhyan Se -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.