ദുബൈ: പതിറ്റാണ്ട് മുമ്പ് വൈവിധ്യമാർന്ന ദേശങ്ങളെയും മനുഷ്യരെയും സമൂഹങ്ങളെയും പരിചയപ്പെടുത്തി നടന്ന സുബൈദ ഇൗ റമദാനിലും നടപ്പ് തുടരുകയാണ്. പക്ഷെ വേറിട്ട വഴിയിലൂടെ. ‘എ വാക്ക് വിത്ത് സുബൈദ’ എന്ന ജനപ്രിയ ടി.വി ഷോയുടെ അവതാരകയായിരുന്ന ഇവർ മനുഷ്യസ്നേഹവും സമാധാനവും പ്രബോധനം ചെയ്യുകയാണിപ്പോൾ. ദുബൈയിൽ താമസിക്കുന്ന സുബൈദ ചടുലമായ തനതു ശൈലിയിൽ പ്രാർഥനകളും മനഃശാന്തി ടിപ്പുകളും വിവരിക്കുന്ന വാട്ട്സ്ആപ്പ് നോട്ടുകൾ ഇപ്പോൾ ആയിരങ്ങളാണ് ഷെയർ ചെയ്യുന്നത്.
മൂന്നു വർഷം മുമ്പാണ് ഖുർആനും നബിചര്യയും ആഴത്തിൽ പഠിക്കാൻ തുടങ്ങിയത്. തനിക്ക് ലഭിച്ച അറിവ് അടുത്ത സുഹൃത്തുക്കൾക്കിടയിൽ മാത്രം വാട്ട്സ്ആപ്പിലൂടെ നൽകിയിരുന്ന സന്ദേശങ്ങൾ ഏതോ ഗ്രൂപ്പുകൾ വഴി പുറത്തേക്കെത്തുകയായിരുന്നു. ലോകസൃഷ്ടാവായ ദൈവവുമായി അടുക്കുന്നതോടെ സമാധാനവും മനഃശാന്തിയും വ്യക്തിത്വ വികസനവുമെല്ലാം മനുഷ്യർക്ക് വന്നെത്തുമെന്ന തിരിച്ചറിവാണ് തന്നെ പുതിയ വീഥിയിലേക്ക് നടത്തിച്ചതെന്ന് സുബൈദ പറയുന്നു.
പരമ്പരാഗത മത വിദ്യാഭ്യാസം ലഭിക്കാതെ പോയ തന്നെപ്പോലെയുള്ള നൂറുകണക്കിന് ആളുകൾ ചുറ്റിനുമുണ്ട് എന്നറിഞ്ഞതോടെയാണ് ദൈവകാരുണ്യവും ഇസ്ലാമിെൻറ സൗന്ദര്യവും അവർക്കു കൂടി പകർന്നു നൽകാനാരംഭിച്ചത്. ഒരാളെയും വാക്കുകൊണ്ടോ പ്രവൃത്തിയാലോ ചിന്ത കൊണ്ടുപോലുമോ വേദനിപ്പിക്കരുതെന്ന ആശയങ്ങളും മാതാപിതാക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യവുമെല്ലാം സുബൈദയുടെ ശബ്ദത്തിലൂടെ ആയിരങ്ങളെ സ്വാധീനിക്കുന്നുണ്ടിന്ന്.
പഠനത്തിനും പങ്കുവെപ്പിനുമൊപ്പം ഇഷ്ട വിനോദമായ ഡ്രൈവിങും പുതുദേശങ്ങൾ തേടിയുള്ള സഞ്ചാരവുമെല്ലാം തുടരുന്നുണ്ട്. ഇസ്ലാമിനെ അറിയാൻ ആഗ്രഹിക്കുന്ന പലർക്കും അതിനനുസൃതമായ വേദികൾ ലഭിക്കാത്ത പ്രതിസന്ധിയുണ്ട്. ഇഷ്ടത്തോടെ വരുന്നവരെ ഭയപ്പെടുത്തി അകറ്റുന്ന സമീപനവുമുണ്ട്. തട്ടമിട്ടിട്ടില്ലെന്ന പേരിൽ ഒരു കാലത്ത് തന്നെ വിരുദ്ധയായി ചിത്രീകരിച്ചവർക്കും തിരിച്ചറിവും സമാധാനവും ഉണ്ടാവെട്ട എന്ന് പ്രാർഥിക്കുകയാണെന്ന് സുബൈദ പറയുന്നു.
കൊച്ചി സ്വദേശിയായ സുബൈദ ഭർത്താവ് ബഷീറിെൻറ ജോലിയുമായി ബന്ധപ്പെട്ട് നാല് വർഷം മുമ്പാണ് ഗൾഫിലേക്ക് ചേക്കേറിയത്. നാല് മക്കളിൽ മൂത്തയാൾ ഇപ്പോൾ അമേരിക്കയിൽ ബിരുദ പഠനം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.