​ചടുലമായ പെൺവർഷം

ഗോമതി അഗസ്റ്റിന്‍ , ലിസ്സി സണ്ണി

ലിസ്സി സണ്ണി, ഗോമതി അഗസ്​റ്റിൻ
 
കൊടിയുടെ നിറമോ സംഘടനകളുടെ പിന്‍ബലമോ ഇല്ലാതെ സാധാരണക്കാരായ സ്ത്രീ തൊഴിലാളികള്‍ നടത്തിയ  ഐതിഹാസികമായ സമരമായിരുന്നു മൂന്നാര്‍ സമരം.
കേരളത്തെ കുടഞ്ഞെറിഞ്ഞ സമരത്തിന് നേതൃത്വം കൊടുത്തത്  തോട്ടം തൊഴിലാളികളായ ഗോമതി അഗസ്റ്റിനും ലിസ്സി സണ്ണിയുമായിരുന്നു.  തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനികള്‍ക്കെതിരെയും ട്രേഡ് യൂണിയനുകള്‍ക്കെതിരെയും സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈ ഒന്നിച്ചു നിന്നു. അയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊളിലാളികള്‍ സമരം നടത്തി അര്‍ഹതപ്പെട്ട ബോണസും മറ്റു ആനുകൂല്യങ്ങളും നേടിയെടുത്തു. 2015 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗോമതി അഗസ്റ്റിന്‍ ദേവീകുളത്തു നിന്നും വിജയിക്കുകയും ചെയ്തു.

ടി.വി അനുപമ 

തമിഴ്നാട്ടില്‍ നിന്ന് വരുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെയും മായം കലര്‍ന്ന കറിപൗഡറുകള്‍ക്കെതിരെയും കര്‍ശന നടപടിയെടുത്ത ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ടി.വി അനുപമ ഐ.എ.സ്. വിഷപച്ചക്കറികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന്  മറ്റു സംസ്ഥാനങ്ങളിലെ കീടനാശിനി കമ്പനികള്‍ അനുപമക്കെതിരെ രംഗത്തത്തെിയിരുന്നു. കറിപൗഡറുകളില്‍  മായം കണ്ടത്തെിയതിനെ തുടര്‍ന്ന്  പ്രമുഖ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

ദയാബായി

മധ്യ¤്രപദശിലെ ആദിവാസികള്‍ക്കു വേണ്ടി കഴിഞ്ഞ അന്‍പതു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് രാത്രി പെരുവഴിയില്‍  അവഹേളിച്ച് ഇറക്കിവിട്ടത് വലിയ വാര്‍ത്തയായി. മലയാളിയുടെ കപടമനോഭാവത്തെ തുറന്നുകാട്ടുന്നതായിരുന്നു ഈ സംഭവം

ദീപാ നിശാന്ത്

തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ മലയാളം അധ്യാപിക.സമൂഹ മാധ്യമങ്ങളില്‍ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുകയും അനുഭവങ്ങള്‍ കുറിച്ചിടുകയും ചെയ്യുന്ന ദീപ നിശാന്ത് കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കോളേജിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ബീഫ് ഫെസ്റ്റ് സമരത്തെ പിന്തുണച്ച് ഫേസ് ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയതിന്‍്റെ പേരില്‍  ധാരാളം വിമര്‍ശനങ്ങളും അതോടൊപ്പം ഏറെ ജന പിന്തുണയും ലഭിച്ചു. 

കാഞ്ചന കൊറ്റങ്ങല്‍

പ്രണയത്തിന്‍്റെയും കാത്തിരിപ്പിന്‍്റെയും പ്രതീകമായി മലയാളികളുടെ മനസ് കീഴടക്കിയ വനിത. കോഴിക്കോട് മുക്കം സ്വദേശിനിയായ  കൊറ്റങ്ങല്‍ കാഞ്ചനമാലയും ബാല്യകാല സുഹൃത്തായിരുന്ന ഉള്ളിയാട്ടില്‍ ബി.പി മൊയ്തീനും തമ്മിലുണ്ടായിരുന്ന പ്രണയം നാട്ടിലും വീട്ടിലും വലിയ കോളിളക്കം സൃഷ്ടിച്ചു. തോണിയപകടത്തില്‍ മൊയ്തീന്‍ മരിച്ചെങ്കിലും മൊയ്തീന്‍്റെ വിധവയായാണ് കാഞ്ചനമാല ഇന്നും ജീവിക്കുന്നത്.  ഇവരുടെ   പ്രണയകഥ പറഞ്ഞ 'എന്ന് നിന്‍റെ മൊയ്തീന്‍ ' സിനിമയും ഏറെ ജനപ്രീതി നേടി .

പത്മശ്രീ വാരിയര്‍

ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ നെക്സ്റ്റ്റ് ഇവിയുടെ യു.എസ് യൂനിറ്റ് ചീഫ് ഡവലപ്മെന്‍റ് ഓഫീസറും ചീഫ് എക്സിക്യൂട്ടീവുമായി പത്മശ്രീ വാരിയര്‍  നിയമിതയായി. ആന്ധ്ര സ്വദേശിനിയായ പത്മശ്രീ അമേരിക്കന്‍ ആസ്ഥാനമായ  സിസ്കോയുടെ ചീഫ് ടെക്നോളജി ആന്‍റ് സ്ട്രാററജി ഓഫീസറായിരുന്നു. കോര്‍പ്പറേറ്റ് ലോകത്തെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാളായി ഫോര്‍ച്യൂണ്‍ മാസിക തിരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ദ്രാണി മുഖര്‍ജി

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയാണ് ഇന്ദ്രാണി മുഖര്‍ജി. സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒ ആയിരുന്ന പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയും സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിമായ ഇന്ദ്രാണി ആദ്യഭര്‍ത്താവിലെ മകള്‍ ഷീനയെ കൊലപ്പെടുത്തിയതിന് ആഗസ്റ്റിലാണ് അറസ്റ്റിലാകുന്നത്.

ടീസ്റ്റ സെല്‍വാദ്

മനുഷ്യാവകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍റ് ജസ്റ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റക്കെതിരെ സാമ്പത്തിക തിരിമറി നടത്തിയെന്നാരോപിച്ച് ഗുജറാത്ത് പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയതിന്‍റെ പേരിലാണ് ടീസ്റ്റയെ കള്ളക്കേസുകളില്‍ കുടുക്കിയത്.

പ്രിയാപിള്ള

ഗ്രീന്‍ പീസ് എന്ന സംഘടനയുടെ സീനിയര്‍ കാമ്പയിനര്‍. പരിസ്ഥിതിക്കും കോര്‍പ്പറേറ്റുകള്‍ക്കുമെതിരെ നടക്കുന്ന പോരാട്ടങ്ങളുടെ ഭാഗമായി ഭരണകൂടത്തിന്‍്റെ കണ്ണിലെ കരടായി. രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള  അനുമതി നിഷേധിച്ചും ഗ്രീന്‍പീസിന്‍്റെ ലൈസന്‍സും മറ്റും റദ്ദാക്കിയും ഭരണകൂടം അവര്‍ക്കെതിരെ തിരിഞ്ഞു.

പ്രിതിക യാഷിണി

പോലീസ് സബ് ഇന്‍സ്പെക്ടര്‍ പദവിയിലത്തെുന്ന ആദ്യ ഭിന്ന ലിംഗക്കാരി. 24 കാരിയായ പ്രിതിക സേലം സ്വദേശിനിയാണ്.

അംഗലാ മെര്‍കല്‍

2015 ലെ  'ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയറായി 'തിരഞ്ഞെടുത്തത് ജര്‍മന്‍ ചാന്‍സലറായ അംഗലാ മെര്‍കലിനെയായിരുന്നു. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് എത്തിയ അഭയാര്‍ത്ഥികളുടെ കാര്യത്തിലും  യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയിലും  നിര്‍ണായക നിലാപാടാണ് അംഗലാ മെര്‍കല്‍ എടുത്തത്. 2015 ലെ ലോകത്തെ ശക്തമായ പത്തു വനിതകളിലൊരാളായി ഫോബ് മാസിക അംഗലാ മെര്‍കലിനെ തിരഞ്ഞെടുത്തിരുന്നു

നിലോഫര്‍ ഡെമിര്‍

ലോകത്തെ മുഴുവന്‍ കരയിപ്പിച്ച  അഭയാര്‍ഥി ബാലന്‍ ഐലാന്‍ കുര്‍ദ്ദി ചേതനയറ്റു കിടക്കുന്ന ചിത്രം പകര്‍ത്തിയത് തുര്‍ക്കിയിലെ ഡോഗന്‍ ന്യൂസ് ഏജന്‍സിയുടെ വനിതാ ഫോട്ടോഗ്രാഫര്‍ നിലോഫര്‍ ഡെമിര്‍ ആയിരുന്നു. സെപ്തംബര്‍ രണ്ടിന് തുര്‍ക്കിയിലെ കടല്‍തീരത്ത് നിന്നാണ് നിലോഫര്‍ ഐലാന്‍റെ ചിത്രം പകര്‍ത്തിയത്. ഈ ഒറ്റ ചിത്രത്തോടെ അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ  മനോഭാവത്തിന് തന്നെ മാറ്റം വന്നു.

ചേതന തീര്‍ഥഹള്ളി

ഹിന്ദു മതത്തിലെ ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിരന്തരം എഴുതിയതിന്‍്റെ പേരിലും   ബീഫ് നിരോധത്തിനെതിരെ നടന്ന റാലിയില്‍ പങ്കെടുത്തതിനും  ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന യുവ കന്നട എഴുത്തുകാരി.  ഇനിയും എഴുത്തു തുടര്‍ന്നാല്‍ ബാലാല്‍സംഗം  ചെയ്യുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണമുണ്ടായി. തിരക്കഥാകൃത്തും സഹ സംവിധായകുമായ ചേതന ആനുകാലികങ്ങളിലും മറ്റും സ്ഥിരമായി എഴുതാറുണ്ട്.

ഫാത്തിമ മെര്‍നീസി

ഡിസംബറിലെ പ്രധാന നഷ്ടമായിരുന്നു ലോകത്തെ അറിയപ്പെടുന്ന സ്ത്രീപക്ഷ എഴുത്തുകാരിയും ഇസ്ളാമിക പണ്ഡിതയും സോഷ്യോളജിസ്റ്റുമായ ഫാത്തിമ മെര്‍നീസി (75). പരമ്പരാഗത ഇസ്ളാമിനെയും സ്ത്രീപക്ഷവാദത്തെയും ഒന്നിപ്പിക്കുന്നതായിരുന്നു മെര്‍നീസിയുടെ കൃതികള്‍.

സാനിയ മിര്‍സ

ടെന്നീസ് താരം സാനിയ മിര്‍സയുടെ കരിയറില്‍ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2015. ഡെബിള്‍സിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ആദ്യമായാണ് ഇന്ത്യന്‍ വനിതാ താരം ടെന്നീസ് ഒന്നാം റാങ്കിങ്ങില്‍ എത്തുന്നത്. കായിക രംഗത്തെ പരമോന്നത ബഹുമതിയായ  രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരവും ഈ വര്‍ഷം  സാനിയക്ക് ലഭിച്ചു. വിംബിള്‍ഡണ്‍ ഡബിള്‍സ് , യു.എസ് ഓപ്പണ്‍ കിരീടവും സാനിയ സ്വന്തമാക്കിയത് 2015 ലാണ്.

സൈന നെഹ്വാള്‍

ബാഡ്മിന്‍റണില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതത്തെുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന നേഹാള്‍. ഏപ്രില്‍ രണ്ടിനാണ്് ഒന്നാംറാങ്കില്‍ എത്തിയത്. ഇപ്പോള്‍ രണ്ടാം റാങ്കാണ്.

തയ്യാറാക്കിയത്: ലിസി ലിയാന

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.