??????????????? ??????, ??? ???????

ഇവര്‍ പറയുന്നു; അതിജീവനത്തിന്‍െറ പെണ്‍കഥ

വടകര: ഇവര്‍ക്ക് വിശ്രമം എന്തെന്നറിയില്ല. കാരണം, വിശ്രമിച്ചാല്‍ ജീവിതത്തിന്‍െറ താളംതെറ്റും. അതുകൊണ്ടുതന്നെ, പരാതിയും പരിഭവവുമില്ലാതെ ജോലിചെയ്യുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി. പിന്നെ, നാടിന്‍െറ പൊതുപ്രവര്‍ത്തനത്തിലും സജീവമാകുന്നു. അതുകൊണ്ടാണീ ജീവിതം അതിജീവനത്തിന്‍െറ പെണ്‍കഥയാകുന്നത്. വീണ്ടുമൊരു വനിതാദിനം കടന്നുവരുമ്പോള്‍ വടകര ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൃഷ്ണാര്‍പ്പിതം ശ്യാമളയും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ സുധ കുളങ്ങരയും തങ്ങളുടെ ജീവിത കഥപറയുന്നു.

19 വര്‍ഷമായി പലഹാരങ്ങളുണ്ടാക്കി വിറ്റാണ് ശ്യാമള കുടുംബം പുലര്‍ത്തുന്നത്. 16 വര്‍ഷമായി അലക്കുജോലി ചെയ്താണ് സുധ ജീവിതം മുന്നോട്ടുനീക്കുന്നത്. 19 വര്‍ഷം മുമ്പ് പട്ടികജാതി ക്ഷേമവകുപ്പിന്‍െറ കോഴ്സില്‍ പങ്കെടുത്തതോടെയാണ് ശ്യാമള മധുരപലഹാരങ്ങളുടെ വഴിയിലത്തെിയത്. അപ്പങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടതൊക്കെ രാത്രിയില്‍തന്നെ ഒരുക്കിവെക്കും. പുലര്‍ച്ചെ നാലു മുതല്‍ ഓരോന്നായി ഉണ്ടാക്കാന്‍ തുടങ്ങും. രാവിലെ എട്ടോടെ പാക്കറ്റുകളിലാക്കി വിപണനം. അഴിയൂര്‍, ഒഞ്ചിയം, ചോറോട്, മാഹി എന്നിവിടങ്ങളിലാണ് വില്‍പന. ഇതിനുപുറമെ കല്യാണത്തിനും മറ്റും ഓര്‍ഡര്‍ സ്വീകരിക്കുന്നുണ്ട്. വര്‍ഷംതോറും ഐ.ആര്‍.ഡി.പി മേളയില്‍ വടകര ബ്ളോക്കിന്‍െറ സ്റ്റാളില്‍ ശ്യാമള സ്ഥിരം സാന്നിധ്യമാണ്. ഒമ്പതുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചശേഷമാണ് ഇപ്പോള്‍ താമസിക്കുന്ന സ്ഥലം വാങ്ങി വീട് നിര്‍മിച്ചത്. ഒപ്പം മൂത്തമകന്‍ സീമന്തിന്‍െറ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി.

രണ്ടാമന്‍ അശ്വന്തും എന്‍ജിനീയറിങ് പഠനത്തിലാണ്. ശ്യാമള കഴിഞ്ഞതവണ വടകര ബ്ളോക്കിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു.
മാതാപിതാക്കളുടെ പിന്തുടര്‍ച്ചക്കാരിയായാണ് സുധ അലക്കുജോലി തെരഞ്ഞെടുക്കുന്നത്. ഭര്‍ത്താവ് സുബ്രമണ്യനുംകൂടി ഒപ്പംചേര്‍ന്നതോടെ എല്ലാം എളുപ്പമായി. പുലര്‍ച്ചെ 5.30ന് തുടങ്ങുന്ന ജോലി എട്ടുവരെ തുടരും. സുധ അലക്കുമ്പോള്‍ ഭര്‍ത്താവ് ഇസ്തിരിയിടും. വര്‍ഷങ്ങളായി അഴിയൂരില്‍ വലുപ്പച്ചെറുപ്പമില്ലാതെ നിരവധി കുടുംബങ്ങള്‍ അലക്കുജോലികള്‍ ഇവരെ ഏല്‍പിക്കുന്നു. മൂത്തമകള്‍ രോഷ്നി ബി.എ മൂന്നാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥിയാണ്. ഇളയവള്‍ സ്നേഹ പ്ളസ് വണ്‍ വിദ്യാര്‍ഥിയും. രോഷ്നിയുടെ വിവാഹം കഴിഞ്ഞു. ഒമാനില്‍ ജോലിചെയ്യുന്ന കൂത്തുപറമ്പിലെ ബിനോയ് ബാലനാണ് ഭര്‍ത്താവ്. കഴിഞ്ഞതവണയും അഴിയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെംബറായിരുന്നു സുധ.

ശ്യാമളയും സുധയും മുസ്ലിം ലീഗിന്‍െറ പ്രതിനിധികളായാണ് ഭരണചക്രം ഏറ്റെടുത്തത്. എല്ലാത്തരം പിന്നാക്കാവസ്ഥയിലും സമൂഹത്തിന്‍െറ മുഖ്യധാരയിലത്തെിയതിനെ കുറിച്ച് ഇരുവര്‍ക്കും പറയാനുള്ളതിതുമാത്രം -‘അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ജീവിതവിജയം പിന്നാലെവരുമെന്ന്’...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.