ന്യൂഡല്‍ഹി: ലോക വനിതാദിനത്തില്‍ പാര്‍ലമെന്‍റ് സമുച്ചയത്തിലേക്ക് കടന്നുവന്ന കരുത്തുറ്റ മോട്ടോര്‍ബൈക്കിലായിരുന്നു ഏവരുടെയും ശ്രദ്ധ. അമേരിക്കന്‍ ബൈക്ക് ഭീമനായ ഹാര്‍ലി ഡേവിഡ്സണില്‍ അനായാസമായ സവാരി നടത്തിയത്തെിയത് ബിഹാറില്‍നിന്നുള്ള രഞ്ജിത രഞ്ജന്‍ എന്ന വനിതാ എം.പിയായിരുന്നു. ഡി.എല്‍ 8 എസ് ബി.വി 8161 എന്ന ബൈക്കിലായിരുന്നു രാജേഷ് രഞ്ജന്‍ എം.പിയുടെ ‘ബീവി’ ലോക്സഭാ സമ്മേളനത്തിനത്തെിയത്.
പടക്കുതിര പോലുള്ള ബൈക്കില്‍ ഇരമ്പിവന്ന യാത്രികയെ ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. കാരണം, ബൈക്കിന് പാര്‍ലമെന്‍റ് വളപ്പില്‍ കയറ്റാനുള്ള അനുമതി ഉണ്ടായിരുന്നില്ല. ഒടുവില്‍ സ്പീക്കറുടെ ഓഫീസില്‍ നിന്ന് വിളി എത്തിയതോടെ ബൈക്ക് ഗേറ്റ് കടന്നു അകത്തത്തെി. ചാനല്‍ കാമറകള്‍ക്ക് പോസ് ചെയ്ത എം.പി റിപ്പോര്‍ട്ടറിലൊരാളെ പിന്നിലിരുത്തി പാര്‍ലമെന്‍റ് വളപ്പില്‍ ഒന്നു കറങ്ങുകയും ചെയ്തു.
ലോക്സഭയിലെ സ്ത്രീസംവരണം ഒരു പരിഹാരമല്ളെന്നും സ്ത്രീശാക്തീകരണത്തിനായി വലിയ ശ്രമങ്ങള്‍ ആവശ്യമുണ്ടെന്നുമാണ് രഞ്ജിതയുടെ അഭിപ്രായം. സുപോളില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയാണ് രണ്ടു കുട്ടികളുടെ അമ്മയായ ഈ 42കാരി. 10 ലക്ഷത്തിനടുത്ത് വിലയുള്ള ബൈക്ക് സ്വന്തമായി വാങ്ങിയ രഞ്ജിതക്ക് പൊതുപ്രവര്‍ത്തനത്തിലടക്കം മുന്‍സീറ്റ് ഡ്രൈവിങ് തന്നെയാണ് താല്‍പര്യം. ഭര്‍ത്താവിനെ ഈ ബൈക്ക് ഓടിക്കാന്‍ അനുവദിക്കാറില്ല. വേണമെങ്കില്‍ അദ്ദേഹം പിന്നിലിരുന്നോട്ടെ എന്നാണ് ഈ എം.പി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.