അബൂദബി: പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്രമായ അബൂദബി ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരി 14ന് തുറക്കും. മതസൗഹാർദത്തിന്റെ ബൃഹദ് മേളയായിരിക്കും ക്ഷേത്ര ഉദ്ഘാടനമെന്ന് ക്ഷേത്ര പ്രതിനിധികള്‍ അറിയിച്ചു. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറില്‍ ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടെ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രം മധ്യപൂര്‍വദേശത്തെ ഏറ്റവും വലുതായിരിക്കും. സ്വാമി മഹാരാജ് നയിക്കുന്ന പൂജകളോടെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക.
ഫെബ്രുവരി 15ന് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന് ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ സംബന്ധിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. 2015ലാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാൻ ക്ഷേത്രനിര്‍മാണത്തിനായി 27 ഏക്കര്‍ ഭൂമി സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനവേളയിലായിരുന്നു ഇത്. 2018ല്‍ ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടു.
പിങ്ക് മണല്കല്ലുകള്കൊണ്ടാണ് ക്ഷേത്രം നിര്‍മിക്കുന്നത്. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്ര നിര്‍മിതിക്കായി, ഹൈന്ദവപുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിക്കുന്നത്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങളും തീര്‍ക്കുന്നുണ്ട്. 32 മീ. ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.