ദോഹ: ചെറിയ പെരുന്നാൾ ദിനത്തിൽ പതിനായിരങ്ങൾ ഒഴുകിയെത്തിയ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ബലി പെരുന്നാളിനും നമസ്കാര സൗകര്യം. ഖത്തർ ഫൗണ്ടേഷനാണ് ഈദ് നമസ്കാരം അറിയിച്ചത്. നമസ്കാര ശേഷം, കുട്ടികൾക്കുള്ള വിനോദ പരിപാടികളും കളികളും മറ്റും ഇവിടെ അരങ്ങേറും.
രാവിലെ അഞ്ചിനാണ് ഈദ് നമസ്കാരം. തുടർന്ന് രാവിലെ ഒമ്പത് വരെ കുട്ടികൾക്കുള്ള വിനോദ പരിപാടികളും നടക്കും. ലോകകപ്പ് ഫുട്ബാളിന് നിരവധി മത്സരങ്ങൾക്ക് വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ചെറിയ പെരുന്നാളിനാണ് ആദ്യമായി നമസ്കാരം നടന്നത്. 15,000ത്തോളം പേർ പങ്കെടുത്ത നമസ്കാരം അന്താരാഷ്ട്ര ശ്രദ്ധയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.