ഹജ്ജ്: പണമടക്കാനുള്ള തീയതി ഇന്ന് അവസാനിക്കും

കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുത്തവർക്ക് ഒന്നാം ഗഡു അടക്കാനുളള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. നേരത്തെ മേയ് ആറായിരുന്നു സമയപരിധി. ഇത് പിന്നീട് കേന്ദ്ര ഹജ്ജ് കമ്മിറ്റി പത്ത് വരെയാക്കി നീട്ടുകയായിരുന്നു. 81,000 രൂപയാണ് ഒന്നാംഗഡുവായി അടക്കേണ്ടത്. പണം അടച്ചവർ രേഖകൾ കരിപ്പൂർ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലോ എത്തിക്കണം. ഇക്കുറി സംസ്ഥാനത്ത് നിന്ന് 5274 പേർക്കാണ് അവസരം ലഭിച്ചത്. മേയ് 31 മുതലാണ് ഇന്ത്യയിൽ നിന്നുളള ഹജ്ജ് സർവിസ്.

Tags:    
News Summary - Hajj: Payment deadline ends today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.