ദോഹ: പെരുന്നാൾ അവധിക്കാലത്ത് സംശയിക്കാനൊന്നുമില്ല... നേരെ കതാറയിലേക്ക് വെച്ചുപിടിക്കാം. നാലു ദിവസങ്ങളിലായി ഒരുപിടി വിനോദ പരിപാടികളാണ് കതാറ ഒരുക്കുന്നത്. ഈദിന്റെ ആദ്യ നാലു ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെ കതാറ ബീച്ചിലാണ് ആഘോഷം.
പ്ലാനറ്റോറിയത്തിൽ വ്യത്യസ്ത ഷോകൾ, നാടകം, വെടിക്കെട്ട്, കുട്ടികൾക്കായി ഏറ്റവും മികച്ച ഈദ് വസ്ത്രം ധരിച്ചെത്തുന്നവർക്കുള്ള മത്സരങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികളുണ്ട്. രണ്ടാം പെരുന്നാൾ മുതൽ പ്ലാനറ്റോറിയം ഓരോ ദിവസവും ഷോ മൂന്നു തവണയായി നടക്കും.
വൈകുന്നേരം അഞ്ച്, ആറ്, ഏഴു മണി സമയങ്ങളിലാണ് ഷോ. വിസ്ഡം സ്ക്വയറിൽ ചോദ്യോത്തര മത്സരങ്ങളാണ് ഒരുക്കിയത്. കതാറ ബീച്ചിൽ മൂന്നു ദിവസങ്ങളിൽ കതാറ ഈദ് അരങ്ങേറും. വിസ്ഡം സ്ക്വയറിൽ ‘െബ്ലസിങ് ഓഫ് ദ മൈൻഡ്’ എന്ന പേരിൽ ആദ്യ മൂന്നു ദിനം പരിപാടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.