മനാമ: അടുത്ത ഹജ്ജ് സീസണുള്ള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കുമെന്ന് ബഹ്റൈൻ ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അഹ്മദ് അൽ ഫാതിഹ് ഇസ്ലാമിക് സെന്ററിൽ ഹജ്ജ് മിഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് മിഷന്റെ പ്രവർത്തനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സാധിച്ചതാ
യി അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ ഹജ്ജ് സീസണുള്ള ഒരുക്കങ്ങൾ നേരത്തേ നടത്തുന്നതിന് ശ്രമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അനുവദിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ എല്ലാ കാര്യങ്ങളും ക്രമപ്പെടുത്താൻ ഹജ്ജ് ഗ്രൂപ്പുകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.