വത്തിക്കാൻ സിറ്റി: ലോകം സമാധാനത്തിെൻറ വരൾച്ച നേരിടുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പാ. യുക്രെയ്ൻ യുദ്ധമുൾപ്പെടെ എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്്സ് ബസിലിക്കയിൽ ക്രിസ്തുമസ് സന്ദേശത്തിലാണിത് പറഞ്ഞത്.
ലോകമെമ്പാടും സമാധാനം കാക്ഷിക്കുന്ന കുട്ടികളുടെ മുഖം നമുക്ക് ഓർക്കാം, കൊടും തണുപ്പിൽ വീടുകളിൽ നിന്ന് ഏറെ അകലെ യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന യുക്രെയ്നിൽ സഹോദരങ്ങളുടെ മുഖം ഓർക്കാം. പൊള്ളയായ ആഘോഷ വർണങ്ങൾക്കപ്പുറം പാവപ്പെട്ടവർ, ഭവന രഹിതർ, അഭയാർഥികൾ, കുടിയേറ്റക്കാർ എന്നിവർക്ക് ഭക്ഷണവും താമസവും ഒരുക്കാം. പ്രയാസം അനുഭവിക്കുന്നവർക്ക് ആത്മാർഥമായ സഹായമേകാൻ കർത്താവ് നമ്മെ പ്രേരിപ്പിക്കട്ടെ. അധികാരമുള്ളവരുടെ മനസിൽ തിരിച്ചറിവ് പകർന്ന്, ആയുധങ്ങൾ ഉപേക്ഷിക്കാനും യുദ്ധം അവസാനിപ്പിക്കാനും കഴിയണമെന്നും മാർപാപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.