മ​ദീ​ന​യി​ലെ ഖു​ബ മ​സ്ജി​ദ്‌

മു​ഹ​മ്മ​ദ് ന​ബി​യു​ടെ പ്ര​വാ​ച​ക​ത്വ ല​ബ്ധി​ക്കു​ശേ​ഷ​മു​ള്ള ഇ​സ്‌​ലാ​മി​ലെ ആ​ദ്യ​ത്തെ പ​ള്ളി​യാ​ണ് മ​ദീ​ന​യി​ലെ ഖു​ബ മ​സ്ജി​ദ്. മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന 'മ​സ്ജി​ദു​ൽ ഖു​ബ' 1440 വ​ർ​ഷം മു​മ്പ് പ്ര​വാ​ച​ക​ൻ മ​ദീ​ന​യി​ലെ​ത്തി​യ​പ്പോ​ൾ ആ​ദ്യ​മാ​യി നി​ർ​മി​ച്ച​താ​ണ്. മ​ദീ​ന​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ​ള്ളി​യാ​ണി​ത്.

മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ​നി​ന്ന് തീ​ർ​ഥാ​ട​ക​ർ​ക്ക് ഈ ​പ​ള്ളി​യി​ലെ​ത്താ​ൻ പ്ര​ത്യേ​ക ന​ട​പ്പാ​ത ത​ന്നെ ഈ​യി​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി. ഇ​രു​പ​ള്ളി​ക​ൾ​ക്കു​മി​ട​യി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു​കൂ​ടി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന പാ​ത മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​വി​ടെ കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി ര​ണ്ടു പ​ള്ളി​ക​ളി​ലേ​ക്കും ത​ട​സ്സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ നേ​രി​ട്ട് പോ​കാം. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​ർ​കൊ​ണ്ട് ന​ട​ന്നെ​ത്താം. കു​ടും​ബ​ങ്ങ​ളൊ​ത്തു​ള്ള ന​ട​ത്ത​ത്തി​ന് ഈ ​പാ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ന​ബി മ​ക്ക​യി​ല്‍നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത​പ്പോ​ള്‍ ആ​ദ്യ​മാ​യി ഇ​റ​ങ്ങി താ​മ​സി​ച്ച​ത് അ​ന്ന് ഇ​വി​ടെ വ​സി​ച്ചി​രു​ന്ന ബ​നൂ അം​റു​ബ്​​നു ഔ​ഫ് ഗോ​ത്ര​ക്കാ​രി​ലെ കു​ല്‍സൂ​മു​ബ്നു ഹി​ദ്​​മ് എ​ന്ന അ​നു​ച​ര​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു. അ​വി​ട​ത്തെ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം കു​ല്‍സൂ​മി​ന്റെ ഭൂ​മി​യി​ലാ​ണ് ഈ ​പ്ര​ഥ​മ ആ​രാ​ധ​നാ​ല​യം ന​ബി നി​ര്‍മി​ച്ച​ത്. ഖു​ര്‍ആ​നി​ൽ തൗ​ബ അ​ധ്യാ​യ​ത്തി​ൽ 108ാം സൂ​ക്ത​ത്തി​ല്‍ 'മ​സ്‌​ജി​ദു ത​ഖ്‌​വ' എ​ന്നാ​ണ് ഖു​ബ പ​ള്ളി​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് ന​ബി വി​ട​പ​റ​യും​വ​രെ എ​ല്ലാ ശ​നി​യാ​ഴ്ച​യും കാ​ല്‍ന​ട​യാ​യോ വാ​ഹ​ന​പ്പു​റ​ത്തോ മ​സ്‌​ജി​ദു ഖു​ബ​യി​ൽ വ​ന്ന് ന​മ​സ്ക​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. 'താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് അം​ഗ​ശു​ദ്ധി വ​രു​ത്തി ഖു​ബ പ​ള്ളി​യി​ല്‍ വ​ന്ന് ന​മ​സ്ക​രി​ക്കു​ന്ന​വ​ര്‍ക്ക് ഉം​റ ചെ​യ്ത​തി​ന്റെ പ്ര​തി​ഫ​ല​മു​ണ്ട്' എ​ന്ന പ്ര​വാ​ച​ക വ​ച​ന​ത്തി​ൽ​നി​ന്ന് ത​ന്നെ ഈ ​പ​ള്ളി​യു​ടെ വേ​റി​ട്ട മ​ഹ​ത്ത്വം വ്യ​ക്ത​മാ​ണ്.

മു​ഹ​മ്മ​ദ് ന​ബി​ക്കു​ശേ​ഷ​മു​ള്ള ഖ​ലീ​ഫ​മാ​രാ​യ ഉ​മ​ർ, ഉ​സ്മാ​ൻ എ​ന്നി​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ മ​സ്ജി​ദു​ൽ ഖു​ബ ന​വീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​യ​താ​യി ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്നു. സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്റെ കീ​ഴി​ൽ 1968ൽ ​പ​ള്ളി​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്താ​യി വി​പു​ലീ​ക​ര​ണം ന​ട​ത്തി. പി​ന്നീ​ട് 1985ൽ ​പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള വാ​സ്തു​വി​ദ്യ പൈ​തൃ​ക​ങ്ങ​ളും ശേ​ഷി​പ്പു​ക​ളും നി​ല​നി​ർ​ത്തി ഫ​ഹ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ലി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു.

1986ല്‍ ​ഫ​ഹ​ദ്​ രാ​ജാ​വ് പു​തു​ക്കി​പ്പ​ണി​ത പ​ള്ളി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ പേ​രി​ലു​ള്ള മ​സ്‌​ജി​ദു​ൽ ഖു​ബ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​യു​ടെ വ​ലു​പ്പം പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​സ്ജി​ദു​ൽ ഖു​ബ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​നം സാ​ധ്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

50,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള പ്രാ​ർ​ഥ​ന ഇ​ട​ങ്ങ​ളി​ൽ 66,000ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ പ​ര്യാ​പ്ത​മാ​കും. നി​ല​വി​ൽ 13,500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​വും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഖു​ബ മ​സ്ജി​ദി​ൽ പ​ര​മാ​വ​ധി 20,000 ആ​രാ​ധ​ക​ർ​ക്ക് സൗ​ക​ര്യ​മു​ള്ള 5,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് നി​ല​വി​ലെ പ്രാ​ർ​ഥ​ന​പ്ര​ദേ​ശം.

നി​ല​വി​ലെ മ​സ്ജി​ദി​നെ നാ​ലു​വ​ശ​ത്തും ഷെ​ഡു​ള്ള മു​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ല്ലാ​യി​ട​ത്തും തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. എ​ന്നാ​ൽ, പ്ര​ധാ​ന കെ​ട്ടി​ട​വു​മാ​യി പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ബ​ന്ധ​പ്പെ​ടു​ത്താ​ത്ത വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

മ​സ്ജി​ദി​ന്​ ചു​റ്റു​മു​ള്ള റോ​ഡ് ഗ​താ​ഗ​ത​വും നി​ല​വി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​വീ​ക​രി​ച്ച് പ്ര​ദേ​ശം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കു​ക​യാ​ണ്. പ​ള്ളി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ളു​പ്പ​മാ​ക്കാ​നും സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്താ​നും ജ​ന​ത്തി​ര​ക്കു​മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും അ​ധി​കൃ​ത​ർ മി​ക​വു​റ്റ ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ൾ ഒ​രു​ക്കു​ക​യാ​ണി​പ്പോ​ൾ. പ​ള്ളി​യു​ടെ​യും സ​മീ​പ​ത്തു​ള്ള മ​റ്റ് സ്മാ​ര​ക​ങ്ങ​ളു​ടെ​യും വാ​സ്തു​വി​ദ്യ​ക​ളു​ടെ​യും ത​നി​മ ചോ​ർ​ന്നു​പോ​കാ​തെ സം​ര​ക്ഷി​ക്കാ​നും പ്ര​ത്യേ​ക ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​തും സ​ന്ദ​ർ​ശ​ക​രെ ഇ​ങ്ങോ​ട്ട് ഹ​ഠാ​ദാ​ക​ർ​ഷി​ക്കു​ന്നു.

Tags:    
News Summary - Quba Masjid in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.