ജിദ്ദ: തീർഥാടകർ കഅ്ബ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എങ്ങനെ നല്ല രീതിയിൽ ത്വവാഫ് ചെയ്യാമെന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്. ഉംറയുടെ സ്തംഭങ്ങളിലൊന്നാണ് ത്വവാഫ്. അതിനാൽ തീർഥാടകൻ തനിക്കും മറ്റുള്ളവർക്കും പ്രയാസങ്ങൾ വരുത്താതെ ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തിരക്ക് കുറക്കാൻ സഹായിക്കുക, മത്വാഫിലേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യുക, നിർത്താതെ ത്വവാഫ് തുടരുക. ത്വവാഫ് ചെയ്യുന്നവരിൽ നിന്ന് അകന്ന് നമസ്കരിക്കുക, മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതെ നിശ്ചിത പാതയിൽ സഞ്ചരിക്കുക, പ്രാർഥിക്കുമ്പോൾ കൈകൾ ഒരുമിച്ച് വെക്കുക, മിതമായ ശബ്ദത്തിൽ പ്രാർഥിക്കുക, ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക, ഫോട്ടോയെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുക തുടങ്ങിയ കാര്യങ്ങളാണ് തീർഥാടകരോട് പാലിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.