എ.ആർ നഗർ: രാജ്യം വജ്രജൂബിലി ആഘോഷ നിറവിൽ തിളങ്ങുമ്പോൾ എ.ആർ നഗർ ഇരുമ്പുചോല എ.യു.പി സ്കൂളിലെ ഇരട്ട കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വിളംബര റാലി ശ്രദ്ധേയമായി. സ്കൂളിലെ കൗതുക കാഴ്ച്ചയായ 20 ജോഡി ഇരട്ടകൾ അണിനിരന്ന റാലിയാണ് വേറിട്ട കാഴ്ച്ചയായത്.
ഒന്നാം ക്ലാസിലെ പി.പി. ദാനിഷ, മുഹമ്മദ് ദിൽവിഷ്, രണ്ടാം ക്ലാസിലെ സി. നിഹാൽ, സി.നിഹാല, മൂന്നാം ക്ലാസുകാരായ വി.ടി. ഷാദിൽ, വി.ടി. ഷാഹിൽ, പി.ശിഫ, പി. ശിഫാൻ, നാലാം ക്ലാസിലെ കെ. നുഹ്മാൻ, കെ. നിഹ്മ, എം.കെ മുഹമ്മദ് സിനാൻ, എം.കെ. മുഹമ്മദ് ഹനാൻ, അഞ്ചാം ക്ലാസിലെ എം. ശിഫാസ്, എം. ശിജാസ്, കെ.എസ് ഇവാന, കെ.എസ് ഇശാന, ഇ.വി ശാമിൽ, ഇ.വി. ശഹൽ, പി. നബഹ, പി നശ്റഹ, സി.എച്ച് അഫ്റ റിൻസിയ, അഫ്റ റിസ്മിയ, റൈഫ ശബിൻ, റൈഹ ഫബിൻ, എം വി റജ, എം വി നജ, പി.ആയിശ, പി. ആദില, ആറാം ക്ലാസിലെ ടി ഹന്ന, ടി അഫ്‌ലഹ്, ടി. റസാൻ, ടി റസിലാൻ, വി.എസ് സിദ്റത്തുൽ മുൻതഹ, വി.എസ് സിബ്ഹത്തുൽ മുസ്‍ലിഹ, ഏഴാം ക്ലാസിലെ പി.ടി സ്വാലിഹ, പി.ടി സ്വബീഹ, എൻ.പി ആയിശ മർവ, എൻ.പി ഫാത്തിമ സഫ എന്നിവരാണ് സ്കൂളിലെ ഇരട്ടപ്പെരുമ.
ദേശീയ പതാകയേന്തി ഇവർ അണിനിരന്ന വിളംബര റാലി എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻറ് ചെമ്പകത്ത് റഷീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. റഹീമ, കെ.കെ. ഹംസക്കോയ, ടി. ഷാഹുൽ ഹമീദ്, പി. അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, മാനേജർ മംഗലശ്ശേരി മൊയ്തീൻ കുട്ടി, പി ഇ. നൗഷാദ്, എൻ.നജീമ, കെ. നൂർജഹാൻ, എ.സുഹ്റ, കെ.എം ഹമീദ്, പി.ടി അനസ് ,എം ശഫീഖ്, പി.ഇസ്മായിൽ, കെ ടി അഫ്സൽ, ആയിശ ഷെയ്ഖ എന്നിവർ നേതൃത്വം നൽകി. ദേശീയപതാക നിർമാണം, ദേശീയ നേതാക്കളുടെ ഫോട്ടോ വരയും പ്രദർശനവും എന്നീ പരിപാടികളും നടന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.