പ്ലാവിലയിൽ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ആതിര ദാസ്. മേലാറ്റൂർ പുല്ലുപറമ്പ് കാപ്പാട്ട് കേദാരത്തിലെ കേശവദാസിെൻറയും സവിതയുടെയും മകൾ ആതിര ദാസ് ലോക്ഡൗൺ കാലം ആനന്ദകരമാക്കാൻ ആരംഭിച്ചതായിരുന്നു ഈ കല.
ഒരാഴ്ചയായിരുന്നു നൽകിയിരുന്നതെങ്കിലും അഞ്ച് ദിവസംകൊണ്ട് മുഴുവൻ സംസ്ഥാനങ്ങളുടെയും പേരുകൾ കൊത്തിയെടുക്കാൻ ആതിരക്കായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാംവർഷ എം.എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്.
സഹോദരനായ അഖിൽ ദാസിെൻറയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും പിന്തുണയോടെയാണ് ആതിര റെക്കോഡ് കരസ്ഥമാക്കിയത്. ബോട്ടിൽ ആർട്ട്, മ്യൂറൽ പെയിൻറിങ്, സ്റ്റൻസിൽ ആർട്ട്, പോർട്രൈറ്റ് ഡ്രോയിങ്, ഫാബ്രിക് പെയിൻറിങ് തുടങ്ങിയവയാണ് ആതിരയുടെ മറ്റു ഇഷ്ടവിനോദങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.