മരം കത്തിച്ച് കലാരൂപങ്ങൾ തീർക്കുന്ന പൈറോഗ്രഫിയിൽ ആർക്കിടെക്ട് വിദ്യാർഥിനി അയിശ വിസ്മയമാവുന്നു. ബേണിങ് ആർട്ടിലൂടെ മികച്ച ഒട്ടേറെ ഛായാചിത്രങ്ങളാണ് കാളികാവിലെ സാദ്-സൽമ ദമ്പതികളുടെ മകൾ ആയിശ ആലേഖനം ചെയ്തിക്കുന്നത്.
ഭോപാലിലെ സകൂൾ ഓഫ് പ്ലാനിങ് ആർക്കിടെക്ട് മൂന്നാം വർഷ വിദ്യാർഥിനിയാണ് അയിശ. നേരത്തേ സ്കൂൾ ശാസ്ത്രമേളയിൽ എംബ്രോയിഡറി വിഭാഗത്തിൽ അയിശ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. ഉമ്മ സൽമയുടെ പരിശീലത്തിലൂടെയാണ് അയിശയിലെ കലാകാരിയിലെ മികവുകൾ പുറത്തു വരുന്നത്.
അറിയപ്പെടുന്ന പ്രഫഷനൽ ആർട്ടിസ്റ്റായ സാദ് അയിശക്ക് വേണ്ട പ്രോത്സഹനങ്ങൾ നൽകി. അയിശയുടെ കലാവിസ്മയം കാണാൻ കാളികാവ് പൊലീസ് സ്റ്റേഷന് സമീപത്തെ ഇവരുടെ വീട്ടിലെത്തിയാൽ മതി. നിരവധി ചിത്രങ്ങൾ പലർക്കും കൈമാറി.
കഴിഞ്ഞ നൂറ്റാണ്ടിെൻറ അവസാനത്തിൽ പ്രത്യക്ഷപ്പെട്ട കലയാണ് വുഡ് ബേണിങ്. തുടക്കത്തിൽ, നെസ്റ്റിങ് പാവകളെ നിർമിക്കാൻ ഈ രീതി ഉപയോഗിച്ചിരുന്നു. തുടർന്ന്, ഈ രീതിയെ പൈറോഗ്രഫി എന്ന് വിളിക്കുകയായിരുന്നു.
വുഡ് ബേണിങ്ങിനായി സാധാരണ ഓക്ക്, പൈൻ മരങ്ങളാണ് ഉപയോഗിക്കാറ്. ഇവിടെ ആ മരങ്ങൾ ലഭ്യമല്ലാത്തതിനാൽ പ്രത്യേക തരത്തിലുള്ള വൈറ്റ് വുഡ് മരങ്ങളാണ് അയിശ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പൂർത്തിയായ മുഖ്യമന്ത്രി പിണറായി വിജയെൻറ ഛായാചിത്രമാണ് അയിശയുടെ പുതിയ സൃഷ്ടി. തെൻറ കലാരൂപം മുഖ്യമന്ത്രിക്ക് നേരിൽ കൈമാറണമെന്നാണ് അയിശയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.