മണ്ണഞ്ചേരി: അന്ധനായ മകനെ നെഞ്ചോടുചേർത്ത് അധ്യാപകനാക്കിയ വാത്സല്യംനിറഞ്ഞ അമ്മയുടെ കൈകളിലാണ് ജില്ലയുടെ ഭരണസാരഥ്യമെന്ന് അറിയുേമ്പാൾ പലരും ആദ്യമൊന്ന് െഞട്ടും.
കുടുംബകാര്യവും നാട്ടുകാര്യവും നന്നായി കൊണ്ടുപോകാമെന്ന് തെളിയിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരിയുടെ ജീവിതമാണിത്. ഒരുഘട്ടത്തിലും പതറാതെ കുടുംബത്തിന് കരുതലൊരുക്കിയ അതേ കൈകൾ ജനസേവനത്തിന് തുറന്നിട്ടായിരുന്നു ജീവിതപ്രയാണം.
1965ൽ കലവൂർ കോയിക്കൽ ഗോപാലപിള്ളയുടെയും ഭാഗീരഥിയമ്മയുടെയും ആറുമക്കളിൽ നാലാമത്തെയാളായാണ് രാജേശ്വരിയുടെ ജനനം. പല്ലന പാണ്ടവത്ത് അഡ്വ. ബാലകൃഷ്ണൻ നായരുടെയും സരസമ്മയുടെയും മകനായ കലവൂർ കോയിക്കൽ വീട്ടിൽ ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരൻ ബി. രാജശേഖരൻ 1988ലാണ് രാജേശ്വരിയെ ജീവിതസഖിയാക്കിയത്.
1991ലായിരുന്നു ആദ്യ കൺമണിയുടെ ജനനം. പകച്ചുനിൽക്കാതെ മൂത്തമകൻ രാഹുലിെൻറ ജീവിതം പ്രകാശമാക്കാൻ മാതാപിതാക്കൾ കഠിനാധ്വാനം നടത്തി. ഏഴാം മാസത്തിൽ കിട്ടിയ മകൻ നിരവധി ശാരീരിക പ്രശ്നങ്ങളാൽ വലഞ്ഞിരുന്നു. ഒരുമാസം മുതൽ തുടങ്ങിയ ചികിത്സ 22വയസ്സുവരെ നീണ്ടു. സ്കൂളിൽ ചേർത്തപ്പോഴാണ് കണ്ണിെൻറ കാഴ്ച കുറഞ്ഞതായി മനസ്സിലാക്കിയത്. തുടർന്ന് വെളിച്ചം പൂർണമായും അന്യമായി.
പിന്നീട് യാഥാർഥ്യം തിരിച്ചറിഞ്ഞ് നടത്തിയ പേരാട്ടമാണ് വിജയത്തിലെത്തിയത്. 10ാം തരത്തിൽ പഠിക്കുമ്പോൾ പാഠപുസ്തകം മുഴുവൻ റെക്കോഡറിൽ ടേപ് ചെയ്താണ് പഠിപ്പിച്ചത്.
തുടർന്ന് പ്ലസ് ടുവും ടി.ടി.സിയും ഡിഗ്രിയും പൂർത്തിയാക്കി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കലവൂർ ഗവ. എൽ.പി സ്കൂളിലാണ് അറിവ് പകർന്നുനൽകുന്നത്. ജോലിക്കിെട ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഇതിനെല്ലാം രാഹുലിന് തുണയായത് സാമൂഹികസേവനത്തിനൊപ്പം കുടുംബകാര്യവും ചേർത്തുപിടിച്ച അമ്മയുടെ സാന്ത്വനമായിരുന്നു.
28മത്തെ വയസ്സിലാണ് ജനപ്രതിനിധി ആകുന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ മങ്കടക്കാട് വാർഡിൽ വിജയിച്ചു. 2005-10 കാട്ടൂർ വാർഡിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡൻറായി. 2010-15ൽ ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ അംഗമായി. വിദ്യാഭ്യാസ ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷയായി.
അഞ്ച് വർഷം പാർട്ടിപ്രവർത്തങ്ങളിൽ സജീവമായി. പാർട്ടി ജില്ല കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, ആലപ്പുഴ അർബൻ ബാങ്ക് വൈസ് പ്രസിഡൻറ്, സാമൂഹികക്ഷേമ ബോർഡ് അംഗം, അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ നാലാം തവണ വിജയിച്ചാണ് ജില്ല പഞ്ചായത്തിെൻറ അമരക്കാരിയായത്. മകൾ: കല്യാണി (പുന്നപ്ര എൻജിനീയറിങ് കോളജിൽ െലക്ചറർ). മരുമകൻ: കൃഷ്ണമോഹൻ (പമ്പ ദേവസ്വം ബോർഡ് ആർട്സ് കോളജ് െലക്ചറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.