കൊടുമൺ: അടൂർ സെന്റ് മേരീസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഗ്രൗണ്ടിൽ ഓടാനിറങ്ങിയ അലീന സാറ അലക്സാണ്ടർ മത്സരത്തിൽ പിന്നിലായിരുന്നു. കായിക ഇനങ്ങളോടുള്ള കുട്ടിയുടെ ഇഷ്ടം കണ്ടറിഞ്ഞ കായികാധ്യാപകൻ കുരുവിള ഒരുദിവസം അലീനയെ വിളിച്ച് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.
ഡിസ്ക് കൈയിൽ കൊടുത്തിട്ട് എറിയാൻ പഠിപ്പിച്ചു. ആ വർഷം സബ്ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനക്കാരിയായി സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തു. കൂടെ ഷോട്ട്പുട്ടിലും പരിശീലനം നേടി.
പത്താം ക്ലാസിലും ഡിസ്കസിൽ ജില്ലയിലെ ഒന്നാം സ്ഥാനക്കാരിയായി സംസ്ഥാന മീറ്റിൽ പങ്കെടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന അലീന ഈ വർഷവും ഡിസ്കസിൽ ഒന്നാം സ്ഥാനവും ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനവും നേടി സംസ്ഥാന മീറ്റിലേക്ക് യോഗ്യത നേടി. അടൂർ സെന്റ് മേരീസ് സ്കൂളിലെ സിമി മറിയമാണ് കോച്ച്.
തേപ്പുപാറ വിളവിനാൽ വീട്ടിൽ അലക്സാണ്ടർ മാത്യുവിന്റെയും സുജയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.