മണ്ണാര്‍ക്കാട്: കൊച്ചിയില്‍ നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് ഗെയിംസിലെ ഭാരോദ്വഹന മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി പൊലീസ് സേനയുടെ അഭിമാനമായി കെ.കെ. അമ്പിളി. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെ വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണ് കെ.കെ. അമ്പിളി.
സംസ്ഥാന പവര്‍ലിഫ്റ്റിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ഗെയിംസില്‍ 40 വയസ്സിന് മുകളിലുള്ളവരുടെ ഭാരോദ്വഹന മത്സരത്തില്‍ 84 കിലോഗ്രാം വിഭാഗത്തിലാണ് അമ്പിളിയുടെ ജേതാവായത്. അടുത്തമാസം ഗോവയില്‍ നടക്കുന്ന ദേശീയമത്സരത്തില്‍ പങ്കെടുക്കാനും യോഗ്യത നേടി.
അവിചാരിതമായാണ് അമ്പിളി ഭാരോദ്വഹന രംഗത്തെക്ക് എത്തുന്നത്. മൂത്തമകന് മണ്ണാര്‍ക്കാട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഭയ്കുമാര്‍ പാലക്കാടുള്ള എ.ആര്. റംഷാദിന്റെ കീഴില്‍ ആറ് മാസത്തോളമായി ഭാരോദ്വഹനം പരിശീലിച്ച് വരികയാണ്.
രണ്ടാമത്തെ മകന് ഏഴാംകാസുകാരനായ അഭിതും ചേട്ടന്റെ വഴിയേ ഉണ്ട്. അഭയ് നല്കിയ പ്രചോദനമാണ് അമ്പിളിയെ ഭാരോദ്വാഹന രംഗത്തേക്ക് എത്തിച്ചത്. കഴിഞ്ഞ ആഴ്ച മകന് അഭയ്കുമാര്‍ പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും മെറിറ്റ് നേടുകയും ചെയ്തിരുന്നു. തെങ്കര മുണ്ടക്കണ്ണി കൈതക്കുഴിയില്‍ കൃഷ്ണന്‍കുട്ടി - ഇന്ദിര ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.