ലക്ഷ്മിയുടെ കൈകളിൽ പതിഞ്ഞ ആ മൈലാഞ്ചിച്ചിത്രങ്ങൾ മാസങ്ങൾ കഴിഞ്ഞാൽ മാഞ്ഞുപോയേക്കാം. പക്ഷെ അതിലേക്ക് നയിച്ച സ്നേഹത്തിെൻറയും കരുതലിെൻറയും നന്മ ഒരിക്കലും വറ്റാതെ എക്കാലവും നിലനിൽക്കും.
കുട്ടനാട് ചമ്പക്കുളം നടുഭാഗം കൊല്ലശ്ശേരി വീട്ടിൽ ആനന്ദൻ-വിപിന ദമ്പതികളുടെ മകൾ ലക്ഷ്മിയുടെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന് മുന്നോടിയായി കല്യാണപ്പെണ്ണിന് മൈലാഞ്ചിയിടാൻ എത്തിയത് അപരിചിതരായ രണ്ട് പെൺകുട്ടികളാണ് -നീർക്കുന്നം ഇല്ലത്തുപറമ്പിൽ സിറാജിെൻറ മകൾ നിദ ഫാത്തിമയും സഹോദരൻ കാക്കാഴം മാമ്പലയിൽ സെയ്തിെൻറ മകൾ ഹന നസ്റിനും.
വിദ്യാർഥിനികളായ നിദയും ഹനയും തങ്ങൾ ഒരിക്കൽപോലും കാണാത്ത ലക്ഷ്മിക്ക് മൈലാഞ്ചി അണിയിക്കാൻ എത്തിയത് യാദൃച്ഛികമായി സംഭവിച്ചതല്ല. 2018ലെ പ്രളയകാലത്ത് പിറവിയെടുത്ത അസാധാരണമായ സൗഹൃദത്തിെൻറ തുടർച്ചയായിരുന്നു അത്. അന്ന് ചമ്പക്കുളത്തും നെടുമുടിയിലും തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യവസ്തുക്കളുമായി എത്തിയ സന്നദ്ധസംഘടനായ ഐഡിയൽ റിലീഫ് വിങ്ങിെൻറ വളൻറിയർമാർക്ക് വഴികാട്ടിയും വള്ളത്തിൽ സാധനസാമഗ്രികൾ എത്തിക്കുന്നതിന് വഞ്ചിക്കാരനുമായത് ലക്ഷ്മിയുടെ പിതാവ് ആനന്ദനായിരുന്നു.
ഏതുനിമിഷവും തകരാൻ സാധ്യതയുള്ള വീട്ടിൽ കഴിയുേമ്പാഴും ചുറ്റുമുള്ളവർക്ക് സഹായമെത്തിക്കാൻ ജാഗ്രതയോടെ നിലകൊണ്ട ആ ഗൃഹനാഥൻ ഐ.ആർ.ഡബ്ല്യു പ്രവർത്തകർക്ക് വിസ്മയമായിരുന്നു. പ്രളയം ഒടുങ്ങിയ നാളുകളിൽ ആ കുടുംബത്തിന് സുരക്ഷിത വാസസ്ഥലമൊരുക്കാൻ അവർ മറന്നില്ല.
ലക്ഷ്മിയുടെ വരൻ ഓട്ടോ ഡ്രൈവറായ മഞ്ചേഷ് നീർക്കുന്നത്തെ വാസുദേവൻ-െപാന്നമ്മ ദമ്പതികളുടെ മകനാണ്. തങ്ങളുടെ പിതാക്കന്മാർ സന്നദ്ധ പ്രവർത്തനത്തിനുപോയ സംഘത്തിലുണ്ടായിരുന്നതാണ് നിദെയയും ഹനെയയും സ്നേഹത്തിെൻറ മൈലാഞ്ചി അണിയിക്കാൻ പ്രേരിപ്പിച്ചത്. ശനിയാഴ്ച നടന്ന വിരുന്നുസൽക്കാരത്തിൽ പഴയ ഓർമകളുമായി സന്നദ്ധസംഘത്തിലെ നിരവധി േപർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.