മനാമ: ബഹ്റൈനെക്കുറിച്ചുള്ള മധുരിക്കുന്ന ഓർമകളുമായി ആനി ഫിലിപ്പും ഭർത്താവ് ഫിലിപ് എബ്രഹാമും നാട്ടിലേക്ക് മടങ്ങുന്നു. അൽദസ്മ ബേക്കറിയിൽ കാഷ്യർ-അക്കൗണ്ടന്റായ ആനി ഫിലിപ് 34 വർഷം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. 32 വർഷവും അൽദസ്മയിൽതന്നെ ജോലിചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് ഇവർ.
39 വർഷം മുമ്പ് ബഹ്റൈനിൽ എത്തിയ ഫിലിപ് എബ്രഹാം തുടക്കം മുതൽ അൽ മൂസ കമ്പനിയിൽ സിവിൽ എൻജിനീയറായിരുന്നു. ആലപ്പുഴ കുട്ടനാട് തലവടി സ്വദേശിയായ ആനി ഫിലിപ് 22ാമത്തെ വയസ്സിലാണ് ബഹ്റൈൻ പ്രവാസജീവിതം ആരംഭിച്ചത്. എല്ലാ അർഥത്തിലും സുരക്ഷിതത്വം നൽകിയ നാട് എന്നാണ് ഇവർ ബഹ്റൈനെ വിശേഷിപ്പിക്കുന്നത്.
ജീവിതത്തിെന്റ കൂടുതൽ ഭാഗവും ജീവിച്ചത് ഈ നാട്ടിലാണ്. ഈ രാജ്യത്തെയും ഇവിടത്തെ ജനങ്ങളെയും കുറിച്ച് പറയുമ്പോൾ നിറഞ്ഞ സന്തോഷമാണ് വാക്കുകളിൽ തെളിഞ്ഞുവരുന്നത്. സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗങ്ങളുമാണ് ഇരുവരും. അൽദസ്മ ബേക്കറിയിലെ ദീർഘകാലത്തെ സേവനത്തിലൂടെ ബഹ്റൈനിലുള്ള നല്ലൊരു ഭാഗം പ്രവാസികളെയും പരിചയപ്പെടാൻ സാധിച്ചതായി സുമ എന്നറിയപ്പെടുന്ന ആനി ഫിലിപ് പറയുന്നു.
റെനി സൂസൻ ഫിലിപ്, റിൻസി ആൻ ഫിലിപ്, റീന സൂസൻ ഫിലിപ് എന്നിവരാണ് മക്കൾ. രാവിലെ 8.30നുള്ള ഗൾഫ് എയർ വിമാനത്തിൽ ഇരുവരും നാട്ടിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.