സംസ്ഥാന അധ്യാപക അവാർഡുതിളക്കത്തിൽ ആസിഫ ഖാദർ. ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സുവോളജി അധ്യാപികയാണ്. മണ്ണഞ്ചേരി 18ാം വാർഡ് ചെത്തിക്കാട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ഹാരിസിെൻറ ഭാര്യയാണ്.
2005ൽ ജില്ല ട്രഷറിയിൽ ജൂനിയർ അക്കൗണ്ടൻറ് ആയിട്ടായിരുന്നു സർക്കാർ സർവിസിൽ പ്രവേശിക്കുന്നത്. എട്ട് മാസത്തിനുശേഷം അധ്യാപകജോലിയിൽ പ്രവേശിച്ചു. പ്രാഥമിക വിദ്യാഭ്യാസം ചെയ്ത ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു തുടക്കം. 2011ൽ വൈക്കം കുലശേഖരമംഗലം സ്കൂളിലും തുടർന്ന് 2012 മുതൽ ഹരിപ്പാട് സ്കൂളിലും ജോലിചെയ്യുന്നു. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് കാമ്പസ് സ്കൂളിലാണ് ആദ്യമായി അധ്യാപികയായി സേവനം അനുഷ്ഠിച്ചത്. 2018ലെ പ്രളയസമയത്ത് നിരവധി ക്യാമ്പുകളിൽ ക്ലാെസടുത്തിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് നൂറിലധികം ഓൺലൈൻ ക്ലാസുകളും മോട്ടിവേഷൻ ക്ലാസുകൾക്കും വെബിനാറിനും നേതൃത്വം കൊടുത്തു. സുവോളജി സംസ്ഥാന റിസോഴ്സ്പേഴ്സൻ, അധ്യാപക ഹാൻഡ് ബുക്ക് കമ്മിറ്റി അംഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻറ് കൗൺസിലിങ് സംസ്ഥാന റിസോഴ്സ്പേഴ്സൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
ലക്ഷദ്വീപിൽ അധ്യാപകർക്ക് ക്ലാെസടുക്കാനുള്ള അവസരം കിട്ടിയത് വലിയ അംഗീകാരമായി കാണുന്നതായി ടീച്ചർ 'മാധ്യമ'ത്തോട് പറഞ്ഞു. മക്കൾ: ഫറാ ഹാരിസ്, എച്ച്. ഫറാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.