കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത് തെലങ്കാന സ്വദേശിയായ മാനസ വാരണാസിയാണെങ്കിലും അത്രത്തോളം തന്നെ എല്ലാവരുടേയും മനം കവർന്നത് റണ്ണറപ്പായ മന്യ സിങ് കൂടിയായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള മന്യ സിങ് ഓട്ടോ ഡ്രൈവർ ഒാം പ്രകാശിെൻറ മകളാണ്. മുംബൈയിലെ ഠാക്കൂർ കോളജ് ഒാഫ് സയൻസ് ആൻ കോമേഴ്സിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ മന്യയെത്തിയത് പിതാവിെൻറ ഓട്ടോറിക്ഷയിലായിരുന്നു. കൂടെ മാതാവുമുണ്ടായിരുന്നു.
എന്തായാലും വലിയൊരു ഓട്ടോ റിക്ഷാ റാലിയെ നയിച്ചുകൊണ്ട് അഭിമാനത്തോടെ മകളെ മിസ് ഇന്ത്യ റണ്ണറപ്പിെൻറ കിരീടമണിയിക്കാനെത്തിയതിെൻറ സന്തോഷത്തിലാണ് മന്യയുടെ പിതാവ്. മിസ് ഇന്ത്യയുടെ ഒൗദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ മന്യ പിതാവിെൻറ ഓട്ടോയിൽ വന്ന് ഇറങ്ങുന്നതിെൻറ വിഡിയോ പങ്കുവെച്ചിരുന്നു. മന്യയും അവളുടെ ഇൻസ്റ്റഗ്രാമിൽ മാതാവിനും പിതാവിനുമൊപ്പമുള്ള നിമിശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും ദുരതങ്ങളും അതിജീവിച്ച് മിസ് ഇന്ത്യ വേദിയിലെത്തിയ തെൻറ ജീവിത കഥ മന്യ ഹ്യുമൻസ് ഒാഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. പതിനാലാം വയസിൽ ഒരുപാട് സ്വപ്നങ്ങളുമായി യുപിയിലെ തെൻറ ഗ്രാമത്തിൽ നിന്ന് മുംബൈയിലേക്ക് വണ്ടി കയറിയ മന്യ റസ്റ്ററൻറുകളിലും മറ്റും കൂലിവേല ചെയ്ത് പോക്കറ്റ്മണിയുണ്ടാക്കിയ അനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്. കൂടെ തെൻറ വിജയത്തിന് പിന്നിൽ പിതാവും മാതാവുമാണെന്നും അവൾ സന്തോഷത്തോടെ പറയുന്നു.
"At 14, I boarded the train from my village and left for Mumbai to pursue my dreams, all by myself. I didn't know where...
Posted by Humans of Bombay on Tuesday, 16 February 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.