ദുബൈ: അധ്യാപക ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സി.ബി.എസ്.ഇ അധ്യാപകരിൽനിന്ന് പാഠ്യ/ പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്ന അധ്യാപകർക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയും ഇന്ത്യൻ അസോസിയേഷൻ അജ്മാനും സംയുക്തമായി നൽകുന്ന അവാർഡിന് ഫെബിന റഷീദ് അർഹയായി.
അജ്മാൻ ഇന്ത്യൻ അസോസിയേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ സ്കൂൾ ഷാർജ (ബോയ്സ് സെക്ഷൻ)യിലെ 350ൽപരം അധ്യാപകരിൽ നിന്നാണ് ഫെബിന റഷീദിനെ തിരഞ്ഞെടുത്തത്.
ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിങ്ങിൽ സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റ് സെക്കൻഡറി വിഭാഗത്തിൽ അധ്യാപികയാണ് ഫെബിന ടീച്ചർ. മൂവാറ്റുപുഴ സ്വദേശി പൊന്നിരിക്കൽ മെഹറൂബിന്റെ മകളാണ്.
ദുബൈ വിമാനത്താവള ജീവനക്കാരായ മാള നാലകത്തു കുടുംബം റഷീദാണ് ഭർത്താവ്. മൂന്നുവര്‍ഷത്തോളമായി ഷാര്‍ജ കെ.എം.സി.സി വനിത വിഭാഗം പ്രസിഡന്റും യു.എ.ഇ കേന്ദ്ര കമ്മിറ്റി വനിത വിഭാഗം കോഓഡിനേറ്ററും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.