വേങ്ങര: 15 വർഷമായി മാധ്യമം 'വെളിച്ചം' പതിപ്പിെൻറ വെള്ളിവെളിച്ചത്തിലാണ് ചുള്ളിപ്പാറയിലെ സി.എച്ച്. സമീറ. പത്രത്തോടൊപ്പം ലഭിക്കുന്ന വെളിച്ചം പതിപ്പുകൾ 2005 മുതൽ ഒരു ലക്കവും മുടങ്ങാതെ ശേഖരിച്ചു വെച്ചിരിക്കുകയാണ് ഈ വീട്ടമ്മ. തുടക്കത്തിൽ മക്കളുടെ സ്കൂൾ പ്രവർത്തനങ്ങൾക്കുവേണ്ടിയും പിന്നീട് കൗതുകമായും തുടങ്ങിയ ശേഖരണം ഇപ്പോൾ ജീവിതചര്യ പോലെയാണ് സമീറക്ക്.
തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശിയും പ്രവാസിയുമായ കാരാട്ട് സൈതലവിയുടെ ഭാര്യയാണ്. മക്കളുടെ സ്കൂളിൽ അധ്യാപകർ നൽകുന്ന പ്രവർത്തനങ്ങൾക്ക് സഹായകമായ അധികവായനക്ക് വേണ്ടിയാണ് വെളിച്ചം പതിപ്പ് ശേഖരിക്കാൻ തുടങ്ങിയത്. ശാസ്ത്ര വായനക്കും വിവരശേഖരണത്തിനും ഇപ്പോൾ പേരമക്കളും പ്രയോജനപ്പെടുത്തുന്നത് വലിയുമ്മയുടെ 'അക്ഷരവെളിച്ചം' തന്നെ.
വേങ്ങര ഗേൾസ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ സ്റ്റാമ്പ് ശേഖരണവും കറൻസി ശേഖരണവും ഹോബിയാക്കിയിരുന്നു സമീറ. ഉമ്മ ശേഖരിച്ച വെളിച്ചം പതിപ്പുകൾ പഠനാവശ്യത്തിന് ഏറെ പ്രയോജനപ്പെട്ടതായി മക്കളായ മുഹമ്മദ് അലി, മുഫീദ ബീഗം, ഫസ്ന, ഫസീൽ എന്നിവരും സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.