കൊടുങ്ങല്ലൂർ: ലാറ്റിനമേരിക്കൻ വിപ്ലവകാരി ചെഗുവേരയുടെ കൊച്ചുമകൾ പ്രഫ. എസ്തഫാനിയ ഗുവേര മുസിരിസ് പദ്ധതി പ്രദേശം സന്ദർശിച്ചു. പറവൂർ, കൊടുങ്ങല്ലൂർ മേഖലകളിലെ വിവിധ പൈതൃക സ്മാരകങ്ങളും മ്യൂസിയങ്ങളും ബോട്ട് സവാരിയിലൂടെയാണ് സന്ദർശിച്ചത്.
2500 വർഷത്തിലധികം പഴക്കമുള്ള മുസിരിസ് ചരിത്രം നേരിൽ കാണാൻ കഴിഞ്ഞത് ഹൃദ്യമായ അനുഭവമായിരുന്നെന്ന് അവർ അഭിപ്രായപ്പെട്ടു. കൊച്ചി മുസിരിസ് ബിനാലെ സന്ദർശിക്കാൻ എത്തിയ പ്രഫ. എസ്തഫാനിയ മുസിരിസ് പൈതൃക പദ്ധതിയെയും മുസിരിസ് ചരിത്രത്തെക്കുറിച്ചും അറിയാനാണ് ഇവിടെ എത്തിയത്.
കോട്ടപ്പുറം പ്രദേശത്ത് ചുമരിൽ വരച്ച ചെഗുവേരയുടെ ചിത്രവും അവർ നോക്കികണ്ടു. ക്യൂബയിലെ ഹവാന യൂനിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് വിഭാഗം പ്രഫസറാണ് എസ്തഫാനിയ. കായൽ മത്സ്യ വിഭവങ്ങൾ അടങ്ങിയ നാടൻ ഭക്ഷണവും കഴിച്ചാണ് മുസിരിസ് പ്രദേശത്തുനിന്ന് മടങ്ങിയത്. ഗൈഡുകൾ മുസിരിസിലെ ചരിത്ര സവിശേഷതകൾ വിശദീകരിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.