റിയാദ്: പാരിസിലെ സെൻ നദി തീരത്ത് വെള്ളിയാഴ്ച നടന്ന ഒളിമ്പിക്സ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അണിനിരന്ന സൗദി പ്രതിനിധി സംഘത്തിന് വസ്ത്രം രൂപകൽപന ചെയ്യാനായതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രമുഖ സൗദി കോസ്റ്റ്യൂം ഡിസൈനറായ ആലിയ അൽ സാൽമിയ. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക സ്വത്വവും പ്രതിഫലിപ്പിക്കുന്ന മിന്നുന്ന ഡിസൈനുകളാണ് ആലിയ ഒരുക്കിയത്. ഇത് രാജ്യത്തും പുറത്തും ആലിയക്ക് വലിയ പ്രശസ്തി നൽകിയത്.
സൗദി പൈതൃകത്തെ ഉൾക്കൊള്ളുന്ന മനോഹരവും അത്യാധുനികവുമായ വസ്ത്ര രൂപകൽപന കാണികളുടെ മനംകവർന്നു. സൗദി പൈതൃകത്തിന്റെ പ്രതീകമായി കോസ്റ്റ്യൂം ഡിസൈൻ. 128 സ്ത്രീ-പുരുഷ ഡിസൈനർമാരിൽനിന്നാണ് സൗദി ഒളിമ്പിക് പ്രതിനിധി സംഘത്തിെൻറ വസ്ത്രങ്ങൾ രൂപകൽപന ചെയ്യാൻ ആലിയയെ തിരഞ്ഞെടുത്തത്. ആ ബഹുമതിക്ക് ശേഷമുള്ള അതുല്യമായ സർഗാത്മകതയാണ് രാജ്യത്തിന്റെ പുരാതന ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത ചിത്രവേലകളും കൊത്തുപണികളുംകൊണ്ട് അലങ്കരിച്ച വസ്ത്രങ്ങളായിരുന്നു പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന പരേഡിൽ സൗദി പ്രതിനിധികൾ അണിഞ്ഞിരുന്നത്.
‘ഞാൻ എപ്പോഴും പരിശ്രമിക്കുന്ന എെൻറ ലക്ഷ്യം നേടാനുള്ള അവസരം നൽകിയതിന് വളരെ നന്ദിയുണ്ടെന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആലിയ അൽ സാലിമി പറഞ്ഞു. സൗദി പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആധുനിക ഡിസൈനുകൾ അവതരിപ്പിക്കുന്നതിലൂടെ ഞാൻ അവതരിപ്പിച്ചത് എന്റെ അഭിമാനത്തിന്റെയും ദേശസ്നേഹത്തിെൻറയും പ്രകടനമാണ്.
ഏറ്റവും പുതിയ അന്താരാഷ്ട്ര ഡിസൈനുകൾക്കൊപ്പം നിൽക്കാനുള്ള എെൻറ ശ്രമമാണ്. ഭാവി തലമുറകൾക്ക് നമ്മുടെ ഐഡൻറിറ്റിയും അതിെൻറ തുടർച്ചയും ശക്തിപ്പെടുത്തുക, നമ്മുടെ സംസ്കാരം ലോകത്തോട് അറിയിക്കുക എന്നീ ലക്ഷ്യത്തോടെയാണിത്. ഒളിമ്പിക്സ് വേദിയിൽ സൗദിയുടെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോസ്റ്റ്യൂം അവതരിപ്പിച്ചതെന്നും ആഗോള സമൂഹത്തെ സൗദിയുടെ തനത് സംസ്കാരത്തെ പരിചയപ്പെടുത്തുന്നതിനുമാണെന്നും ആലിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.