ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആഗ്നസ് തോമസ് വർണക്കടലാസുകളിൽ പൂക്കൾ നിർമിച്ചാണ് കോവിഡ് കാലം ചെലവഴിക്കുന്നത്. വർണക്കടലാസുകളുപയോഗിച്ച് വൈവിധ്യങ്ങളായ പൂക്കൾ നിർമിച്ച് പേപ്പർ പൂന്തോട്ടം തന്നെ വീട്ടിൽ ഒരുക്കിയിട്ടുണ്ട് ഈ മിടുക്കി.
യഥാർഥമാണെന്ന് തോന്നിക്കുന്ന നൂറ്റമ്പതിലേറെ പൂക്കൾ ആഗ്നസ് നിർമിച്ചിട്ടുണ്ട്. കടലാസുകളിൽ മാത്രമല്ല ആഗ്നസ് കരവിരുത് തെളിയിക്കുന്നത്. പാഴ്വസ്തുക്കൾക്കൊണ്ട് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ബോട്ടിൽ പെയിൻറിങ്, പാവ നിർമാണം, ക്ലേ ഉപയോഗിച്ചുള്ള ചിത്രങ്ങൾ, ഹാങ്ങിങ് ഫ്ലവേഴ്സ് എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്.
തെർമോക്കോൾ, പേപ്പർ എന്നിവ ഉപയോഗിച്ച് നിർമിച്ച കിളിക്കൂടുകളും മുട്ടയിട്ട് കാവലിരിക്കുന്ന കിളികളുടെ ശില്പവും ഏറെ വ്യത്യസ്തമാണ്. തെക്കേക്കൂറ്റ് ടോമിയുടെയും ജിഷയുടെയും മകളാണ് ആഗ്നസ്. അധ്യാപകരും കുടുംബവും എല്ലാ കാര്യങ്ങൾക്കും പ്രോത്സാഹനം നൽകുന്നുണ്ടെന്നും കൂടുതൽ കരകൗശല വസ്തുക്കൾ നിർമിക്കാനുള്ള തയാറെടുപ്പിലാണെന്നും ആഗ്നസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.