ലയൺസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടത്തിയ സമൂഹ വിവാഹത്തിൽ ഐക്യത്തിെൻറയും സ്നേഹത്തിെൻറയും പട്ടുനൂലുകൊണ്ട് ജീവിതം കൂട്ടിച്ചേർത്ത് എട്ട് വധൂവരന്മാർ. പുതിയങ്ങാടി, ഒളവണ്ണ, കൊടുവള്ളി, വയനാട് കടൂർ, വടുവഞ്ചാൽ സ്വദേശികളെ കൂടാതെ, ചെറുവറ്റ സേവാഭാരതിയിലെ അന്തേവാസികളുമാണ് ഹൈന്ദവാചാര പ്രകാരം ആശിർവാദ് ലോൺസിൽ ഒരുക്കിയ വേദിയിൽ വിവാഹിതരായത്.
10 മണി മുതൽ തന്നെ വധൂവരൻമാരെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം 12 മുതൽ ഒരു മണി വരെയുള്ള മുഹൂർത്തത്തിൽ തെളിഞ്ഞു കത്തുന്ന അഗ്നിയെ സാക്ഷിയാക്കിയാണ് എട്ടു ദമ്പതികളും പരസ്പരം മാലയണിയിച്ച് ബൊക്കെ കൈമാറിയത്. വിവാഹത്തിന് എല്ലാവരുടെയും കുടുംബാംഗങ്ങളും പങ്കെടുത്തു.
നെക്ലേസും താലിചെയിനുമടക്കം രണ്ടു പവെൻറ ആഭരണവും വധുവിനും വരനുമുള്ള വിവാഹ വസ്ത്രങ്ങളും വധുവിന് ഒരു മാസത്തേക്ക് ഉപയോഗിക്കാൻ വേണ്ട വസ്ത്രങ്ങൾ, സോപ്പ്, പേസ്റ്റ്, പാത്രങ്ങൾ എന്നിവയടങ്ങിയ കിറ്റ്, ഓരോ വധൂവരൻമാർക്കും അവരുടെയും കുടുംബാംഗങ്ങളുടെയും 15 േഫാട്ടോ അടങ്ങുന്ന ആൽബവും 300 പേർക്കുള്ള വിഭവസമൃദ്ധമായ സദ്യയുമാണ് ലയൺസ് ക്ലബ് ഒരുക്കിയത്. വധൂവരൻമാരെ ഒരുക്കുന്നതിന് രണ്ട് ബ്യൂട്ടിഷ്യൻമാരുമുണ്ടായിരുന്നു.
ചടങ്ങിൽ ലയൺസ് ക്ലബ് കാലിക്കറ്റ് പ്രസിഡൻറ് വത്സല ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക് ഗവർണർ ഒ.വി. സനൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. സുചിത്ര സുധീർ, യോഹന്നാൻ മഠത്തിൽ, ഡോ. സുധീർ, കെ.ടി. അജിത്, ഷാജി ജോസഫ്, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മധുശ്രീ മധു സ്വാഗതവും സെൽവരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.