യൂറോപ്പി​െൻറ മുത്തശ്ശി കോവിഡ്​ മുക്​തയായി

പാരീസ്​: ഫ്രാൻസിൽ കോവിഡിനെ ചെറുത്തുതോൽപിച്ച്​ 117 വയസ്സുള്ള സിസ്​റ്റർ ആ​െ​ന്ധ്ര എന്ന ലൂസിൽ രണ്ടൻ. 117 തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്​ ഈ മുതുമുത്തശ്ശി കോവിഡിനെ പടിക്കുപുറത്താക്കിയത്​. ജനുവരി 16നാണ്​ ഇവർ കോവിഡ്​ പോസിറ്റിവായത്​. തുടർന്ന്​ തെക്കൻ ഫ്രാൻസിലെ റിട്ടയർമെൻറ്​ ഹോമിൽ ഐസൊലേഷനിലാക്കി.

അന്ധയായ സിസ്​റ്റർ വീൽചെയറി​െൻറ സഹായത്തോടെയാണ്​ സഞ്ചരിക്കുന്നത്​.വ്യാഴാഴ്​ചയാണ്​ മുത്തശ്ശിയുടെ117ാം പിറന്നാൾ. കോവിഡ്​ ബാധിതയായി ചികിത്സയിൽ കഴിഞ്ഞപ്പോൾ സ്വന്തം ആരോഗ്യത്തെ കുറിച്ചല്ല, ത​െൻറ ശീലങ്ങൾ മാറ്റേണ്ടിവരുമോ എന്നായിരുന്നു സിസ്​റ്ററുടെ ആവലാതിയെന്ന്​ റിട്ടയർമെൻറ്​ ഹോമിലെ സഹപ്രവർത്തകർ പറയുന്നു. തനിക്ക്​ രോഗം വന്നതിൽ അവർ ഭയപ്പെട്ടില്ല. എന്നാൽ മറ്റുള്ളവരിലേക്ക്​ പകരാതിരിക്കാൻ ജാഗ്രത പാലിക്കുകയും ചെയ്​തു.

1904 ഫെബ്രുവരി 11നാണ്​ ആന്ധ്രെയുടെ ജനനം. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്​തിയാണിവർ. ലോകത്ത്​ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ആളും.

Tags:    
News Summary - Europe's oldest person survives Covid just before 117th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.