അബൂദബി: അഖിലേന്ത്യ മെഡിക്കല്‍ പി.ജി നീറ്റ് പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി പ്രവാസി വിദ്യാര്‍ഥിനി. മൂന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ അബൂദബിയില്‍ പഠിച്ച്, പ്ലസ്ടുതലത്തില്‍ യു.എ.ഇയില്നിന്നുതന്നെ രണ്ടാംറാങ്ക് കരസ്ഥമാക്കിയ കാസർകോട്ടുകാരി ആയിഷ സല്‍മയാണ് ആ മിടുക്കി.
അബൂദബിയിലെ ഫുജൈറ നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലെയിം മാനേജറായ കാസര്‍കോട് ചെമ്മനാട് പരവനടുക്കം ലേസ്യത്ത് വീട്ടില്‍ സി.എല്‍. അബ്ദുല്ലയുടെയും അധ്യാപിക ഫാത്വിമ ബീഗത്തിന്റെയും മകളായ ആയിഷ 206ാം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. പോണ്ടിച്ചേരി ജിപ്മറില്നിന്നാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്.
കേരളത്തില്‍തന്നെ മെഡിക്കല്‍ വിദ്യാഭ്യാസം തുടരാനാണ് ആഗ്രഹം. റേഡിയോളജിയും ഡെര്മറ്റോളജിയുമാണ് ഇഷ്ടവിഷയമെന്നും ആതുരശുശ്രൂഷ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് സമൂഹത്തിന് സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ആയിഷ പറഞ്ഞു. അബൂദബി ഐ.സി.സി വീക്കെൻഡ് കള്‍ചറല്‍ സ്റ്റഡീസിലെ പൂര്‍വ വിദ്യാർഥിനി കൂടിയാണ് ആയിഷ സല്‍മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.