ബംഗളൂരു: രാജ്യത്തെ അഞ്ച് രാഷ്ട്രീയ മിലിട്ടറി സ്കൂളുകളിലെയും ആദ്യ ബാച്ച് വനിത കാഡറ്റുകള്‍ ആറാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി.
ബംഗളൂരു ഹൊസൂർ റോഡിലെ ആര്.എം.എസില്‍ നിന്ന് ഗുജറാത്ത് സ്വദേശിനി ഹര്‍ഷി പട്ടേല്‍, യു.പി സ്വദേശിനി അതിഥി നെഹ്റ, ഹരിയാന സ്വദേശിനി വര്‍ഷ യാദവ്, ആന്ധ്രാ സ്വദേശിനി ഗൗരി ദീപ, പഞ്ചാബ് സ്വദേശിനി ദില്‍ജന്‍ കൗര്‍, ഒഡിഷ സ്വദേശിനി സിമ്രാന് പരീദ എന്നിവരാണ് ആറാം ക്ലാസ് പൂര്‍ത്തിയാക്കിയത്. ആറാം ക്ലാസ് മുതലും ഒമ്പതാം ക്ലാസ് മുതലുമാണ് രാഷ്ട്രീയ മിലിട്ടറി സ്കൂളില്‍ പ്രവേശനമുള്ളത്. കഴിഞ്ഞവർഷം ചേർന്ന പെൺകുട്ടികളുടെ ആദ്യ ബാച്ചാണിപ്പോൾ ഒരു വർഷം പൂർത്തിയാക്കി ഏഴാം ക്ലാസിലേക്ക് കടക്കുന്നത്.
മുമ്പ് ആൺകുട്ടികൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിയതിലൂടെ പരിശീലനത്തിലും വിവിധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ അവസരം നല്‍കും.
പഠനത്തിന് പുറമെ നേതൃപാടവം, കായിക-മാനസിക ശേഷി വര്‍ധിപ്പിക്കൽ, വിവിധ കായിക മത്സരങ്ങൾ തുടങ്ങിയവയിലെല്ലാം കുട്ടികൾക്ക് പരിശീലനം ലഭിക്കും. ഇതിനായി അഖിലേന്ത്യ തലത്തില്‍ നടത്തുന്ന പരീക്ഷ ജയിച്ച് അഭിമുഖം പാസാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.