കാ​ഞ്ഞി​ര​ക്കോ​ട് കൊ​ര​ട്ടി​യാം​കു​ന്ന് അം​ഗ​ൻ​വാ​ടി​യി​ൽ

പ​ഠി​താ​ക്ക​ളാ​യി എ​ത്തി​യ അ​സ​റ ഫാ​ത്തി​മ, ആ​ഷ്മി ഫാ​ത്തി​മ

എ​ന്നി​​വ​രെ ഷീ​ജ സു​രേ​ഷ് പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

അംഗൻവാടിയിൽ പഠിതാക്കളായി ഇതര സംസ്ഥാന ബാലികമാരും

എരുമപ്പെട്ടി: അംഗൻവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി ഇതര സംസ്ഥാനക്കാരായ ബാലികമാരും. ഉത്തർപ്രദേശ് സ്വദേശികളായ അസറ ഫാത്തിമയും ആഷ്മി ഫാത്തിമയുമാണ് എരുമപ്പെട്ടി പഞ്ചായത്ത് 11ാം വാർഡിലെ കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയില 21ാo നമ്പർ അംഗൻവാടിയിൽ പഠിതാക്കളായി എത്തിയത്.

എരുമപ്പെട്ടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൻ ഷീജ സുരേഷ് അതിഥികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. രണ്ടു മാസമായി സ്വകാര്യ കമ്പനി ജോലിക്ക് എത്തിയ ഉത്തർപ്രദേശ് സ്വദേശികളായ സബലുകൻ-തപസ്സു ദമ്പതികളുടെ മക്കളാണ് ഇരുവരും. 

Tags:    
News Summary - Girls from other states are also students in Anganwadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.