കോഴിക്കോട്: പേനകളിൽ വിസ്മയം തീർത്ത് പാലാഴി സ്വദേശി ആര്യ. ഉപയോഗിച്ചു തീർന്ന പേനകൾകൊണ്ട് 'ചാൻഡിലിയറു'കൾ നിർമിക്കുകയാണ് ഈ പെൺകുട്ടി. ഹൈദരാബാദ് ഇഗ്നോ യൂനിവേഴ്സിറ്റി ഒന്നാംവർഷ പി.ജി വിദ്യാർഥിനിയാണ്. നീണ്ട ലോക്ഡൗൺ കാലയളവിൽ നേരംപോക്കിനാണ് തുടങ്ങിയതെങ്കിലും ചാൻഡിലിയർ നിർമാണത്തിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി.
കിട്ടുന്ന ഇടവേളകളിൽ എഴുപതോളം പേനകൾ ഉപയോഗിച്ചായിരുന്നു നിർമാണം. റീസൈക്കിളിങ്ങിനായി മാറ്റിവെച്ച പേനകളാണ് ഉപയോഗിക്കുന്നത്. ബോട്ടിൽ ആർട്ടും മറ്റു കൗതുക വസ്തുക്കളും ആര്യ നിർമിക്കാറുണ്ട്. ലോക്ഡൗൺ കാലത്തെ ക്രിയാത്മകമായി ഉപയോഗിച്ച് മാതൃകയാവുകയാണ് ആര്യ.
പാലാഴി സ്വദേശികളായ ഫോട്ടോ ജേണലിസ്റ്റ് രാഗേഷിെൻറയും സ്വപ്നയുടെയും മകളാണ്. അക്ഷയയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.