ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി ഹൃദ്യ രഞ്ജിത്ത് വെള്ളാരം കല്ലുകളിൽ വർണരാജി വിരിയിക്കുകയാണ്. പുഴക്കരകളിൽ നിന്ന് ലഭിക്കുന്ന വെള്ളാരംകല്ലുകൾ തെൻറ സർഗാത്മകത പ്രദർശിപ്പിക്കാനുള്ള മാധ്യമമാക്കി ഈ കൊച്ചുമിടുക്കി മാറ്റുകയായിരുന്നു.
വീടിനു മുന്നിലൂടെ ഒഴുകുന്ന ബാവലിപ്പുഴക്കരയിൽ നിന്നും ശേഖരിക്കുന്ന വിവിധയിനം കല്ലുകളാണ് ഹൃദ്യ ഇതിനായി ഉപയോഗിച്ചത്. കൂടാതെ വിവിധയിനം കുപ്പികളിലും ചിത്രരചനാപാടവം തെളിയിച്ചിട്ടുണ്ട്.
ഈർക്കിളിൽ മെഴുകുകൊണ്ട് തീർത്ത പൂക്കളും കുപ്പികളിൽ മുട്ടത്തോട് കൊണ്ടും വിവിധയിനം കടലാസുകൾ, ക്ലേ എന്നിവ കൊണ്ടും നിർമിച്ച കലാസൃഷ്ടികളും ഈ 12 വയസ്സുകാരിയുടെ സർഗാത്മകതക്ക് മിഴിവേകുന്നു. ഇരിട്ടി കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം ദീപ രഞ്ജിത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പയ്യൻ വീട്ടിൽ രഞ്ജിത്തിെൻറയും സൗമ്യയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.