യുട്യൂബിനെ ഗുരുവാക്കി എംബ്രോയ്ഡറിയിൽ ഹൂപ് ആർട്ട് എന്ന സാങ്കേതിക മികവ് വശമാക്കിയ ജുമാന ഇപ്പോൾ തിരക്കിലാണ്. പിലിക്കോട് ചന്തേരയിലെ മുഹമ്മദ് കുഞ്ഞി -കുഞ്ഞിബി ദമ്പതികളുടെ മകളായ ജുമാന ലോക്ഡൗൺ കാലത്താണ് കൈത്തൊഴിലിലൂടെ കരകൗശല നിർമാണം സ്വായത്തമാക്കിയത്. പിലാത്തറ സെൻറ് ജോസഫ്സ് കോളജിൽ നിന്നും ബി.ബി.എ പഠനം പൂർത്തിയാക്കിയ ജുമാനക്ക് ഇപ്പോൾ ഇത് വരുമാനമാർഗം കൂടിയാണ്.
അറബിക് കാലിഗ്രഫി, പേപ്പർ ക്രാഫ്റ്റ്, ഗിഫിറ്റ് ഹാംപർ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. എംബ്രോയ്ഡറി ഹൂപ് ആർട്ടിനാണ് ആവശ്യക്കാർ കൂടുതൽ. എംബ്രോയ്ഡറിക്കുവേണ്ടി എംബ്രോയ്ഡറി റിങ്, ഫാബ്രിക്, സൂചി, നൂൽ എന്നിവയടക്കം 150 രൂപ ചെലവുവരും.
വലിയ ലാഭമില്ലാതെയാണ് ആവശ്യക്കാർക്ക് നൽകാറ്.ദിവസേന ഓർഡറുകൾ എത്തുന്നുെണ്ടന്ന് ജുമാന പറഞ്ഞു. കെഫി സിഗ്നേചർ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പേജുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.