പാലക്കാട്: ഒറ്റക്ക് അഞ്ച് ഭൂഖണ്ഡങ്ങൾ കീഴടക്കിയുള്ള ബൈക്ക് യാത്ര -ഇനിയതാണ് പാല ക്കാട് കൽപാത്തിയിലെ ലക്ഷ്മിയുെട സ്വപ്നം. രാജ്യാതിരുകൾ കടന്ന് പറക്കാൻ മോഹിക് കുന്ന ഈ 29കാരി ബൈക്ക് റൈഡർമാർക്കിടയിൽ ഇപ്പോൾ താരമാണ്. സ്വപ്നസമാന യാത്രയിലൂടെ ല ഡാക്കിലെ ഖാർദുങ് ലാ പാസ് വരെ തനിച്ച് ബൈക്കോടിച്ചതിെൻറ ഖ്യാതിയാണ് ലക്ഷ്മിയെ ഇപ്പോൾ പ്രശസ്തയാക്കിയിരിക്കുന്നത്. പൾസർ ബൈക്കിൽ 59 ദിവസത്തെ യാത്രയിലൂടെ 11,400 കിലോമീറ്റർ സഞ്ചരിച്ചാണ് ലഡാക്കിലെ ഖാർദുങ് ലാ പാസ് തൊട്ടത്. ദൃഢനിശ്ചയവും ചടുലതയുമാണ് കൽപാത്തി വെങ്കിേടശ്വര കോളനിയിലെ ലക്ഷ്മിക്ക് കൂട്ട്. ഒപ്പം അച്ഛൻ ലക്ഷ്മണെൻറ അകമഴിഞ്ഞ പിന്തുണയും.
കഴിഞ്ഞ ജൂലൈ 27ന് ആരംഭിച്ച യാത്ര വിജയകരമായി പൂർത്തിയാക്കി തിരിെച്ചത്തിയത് സെപ്റ്റംബർ 23ന്. അതിസാഹസികമായിരുന്നു യാത്രയെന്ന് ലക്ഷ്മി പറയുന്നു. കോഹ്ലാപൂർ, പുണെ, നാസിക്, വാപ്പി-ദാമൻ, പാലൻപൂർ, മൗണ്ട് അബു, ജയ്സാൽമീർ, ജോദ്പൂർ, അജ്മീർ, ജയ്പൂർ, ആഗ്ര, ന്യൂഡൽഹി വഴിയായിരുന്നു യാത്ര. മിക്ക ദിവസങ്ങളിലും മഴയുണ്ടായിരുന്നു. 25ാം ദിവസം സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരമുള്ള ഖാർദുങ് ലാ പാസിലെത്തി. മഞ്ഞുമൂടിയ പർവതങ്ങളും ശാന്തമായ താഴ്വാരങ്ങളുമുള്ള അവിടെ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. ഖാർദുങ് ലായിൽ ഓക്സിജെൻറ അളവ് കുറവായിരുന്നു. ഷിംലയിൽനിന്ന് മണാലിയിലേക്കുള്ള റോഡുകൾ ഇടുങ്ങിയതായിരുന്നു. ഭാഗ്യവശാൽ ഒരു തവണ പോലും വീണുപോയില്ലെന്ന് ലക്ഷ്മി പറയുന്നു. മണാലിയിൽ 23 മലയാളികൾ ബൈക്കുകളിലെത്തിയിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസം രാത്രി 7.30 മുതൽ യു.എസ് കസ്റ്റമർ സർവിസിനുവേണ്ടി ഒാൺലൈൻ വഴി ജോലി ചെയ്യുന്നു. റൈഡ് ചെയ്യുന്ന ദിവസങ്ങളിലും ഇത് മുടക്കിയിരുന്നില്ല. യാത്രക്കുള്ള പണം കണ്ടെത്തിയത് ഇൗ ജോലിയിൽനിന്നാണ് -ലക്ഷ്മി പറയുന്നു. സുരക്ഷ മുൻനിർത്തി രാത്രി സവാരി നടത്തിയിരുന്നില്ല. അക്രമികളെ നേരിടാൻ കുരുമുളക് സ്പ്രേ കൈവശം വെച്ചിരുന്നതായും ലക്ഷ്മി പറയുന്നു.
അഞ്ച് ഭൂഖണ്ഡങ്ങൾ കടന്നുള്ള ബൈക്ക് യാത്രയാണ് അടുത്ത ലക്ഷ്യം. ഒാരോ ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലൂടെയും ഒാരോ രാജ്യത്തും അഞ്ച് പ്രധാന നഗരങ്ങളിലൂടെയും കടന്നുപോകണം. ലഡാക്ക് യാത്ര നടത്തിയ പൾസർ എൻ.എസ് 200 ബൈക്ക് 35,000 കിലോമീറ്റർ പൂർത്തിയാക്കി. രാജ്യാന്തരയാത്രക്ക് ആദ്യം 20 ലക്ഷം രൂപ വിലവരുന്ന ഡ്യുക്കാട്ടി മൾട്ടി സ്ട്രാഡ വാങ്ങേണ്ടിവരും. സ്പോൺസർഷിപ്പും വേണ്ടിവരും -ലക്ഷ്മി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.