തൊണ്ണൂറിെൻറ നിറവിലും വായനശീലവുമായി വയോധിക. മാള കുഴൂർ പഞ്ചായത്ത് കൂണ്ടൂർ പരേതനായ മാളിയേക്കൽ ആഗസ്തിയുടെ ഭാര്യ ഗ്രേസിയാണ് വാർധക്യത്തിലും പുസ്തകങ്ങളുമായി സല്ലപിക്കുന്നത്.
നേരത്തേ സഹപ്രായക്കാരായ പലർക്കും വായിക്കാനും എഴുതാനും പഠിപ്പിച്ചിട്ടുണ്ട് ഈ അമ്മ. അധ്യാപകനായ ആലുവ കൂരൻ പരേതനായ ജോസഫ് മാഷിെൻറ മകളാണ് ഗ്രേസി. ദിവസവും ദിനപത്രങ്ങൾ നാലെണ്ണം വായിക്കും. ഇതര പ്രസിദ്ധീകരണങ്ങളും വായിക്കും. ബൈബിൾ ഹൃദ്യസ്ഥമാണ്.
90ലും പക്ഷെ ഗ്രേസിയമ്മക്ക് കണ്ണട വേണ്ട. വായന മാത്രമല്ല കഥയും കവിതയുമെല്ലങ്കിലും അത്യാവശ്യ കാര്യങ്ങൾ എഴുതിെവക്കുന്ന ശീലവുമുണ്ട്. മുറ്റമടിക്കുക, വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കുക തുടങ്ങയവ സ്വന്തമായി ചെയ്യും. അടുക്കളയിലും ഒരു കൈ സഹായിക്കും. ഭർതൃപിതാവ് വ്യവഹാരിയായിരുന്നു.
പകർപ്പ് എഴുത്തുകൾ ഗ്രേസിയമ്മയാണ് ചെയ്തിരുന്നത്. ഇന്നും വടിവൊത്ത അക്ഷരങ്ങളാണ് ഇവരുടേത്. പറയത്തക്ക രോഗങ്ങളൊന്നുമില്ലാത്ത ഈ അമ്മ വായനാലോകത്തെ വിസ്മയ കാഴ്ചയാണ്. വായിക്കാത്ത ഒരു ദിനവും ജീവിതത്തിലില്ലാത്ത ഗ്രേസി ദിവസവും വായനക്കായി നിശ്ചിത സമയം നീക്കിവക്കും. മുൻ മാള ബ്ലോക്ക് പഞ്ചായത്ത് അംഗവും പൊതുപ്രവർത്തകനുമായ എം.എ. ജോജോ ഉൾപ്പെടെ അഞ്ച് മക്കളുണ്ട്. എല്ലാ മക്കളും അടുത്തടുത്ത വീടുകളായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.