ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും ജന്മസിദ്ധമായ കഴിവുകൾ പരിപോഷിപ്പിക്കുക വഴി സഹ്ല ചെറുപ്രായത്തിൽ നേടിയെടുത്തത് മികച്ച ചിത്രകാരിയെന്ന പേര്. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കാൻവാസിലേക്ക് പകർത്തിയാണ് ഇലിപ്പക്കുളം വല്ലാറ്റിൽ സഹ്ല നവാസ് വിസ്മയം സൃഷ്ടിക്കുന്നത്. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെ പ്ലസ് ടു വരെയുള്ള പഠനകാലയളവിലെ പ്രോത്സാഹനങ്ങളും സഹായകമായി.
കളർ പെൻസിൽ വരകളാണ് സഹ്ലക്ക് ഏറെ ഇഷ്ടം. ജീവസ്സുറ്റ ആയിരത്തിലേറെ ചിത്രങ്ങളാണ് ഇതിനകം ഈ 19കാരി വരച്ചത്. ഒഴിവുസമയങ്ങളാണ് ചിത്രകല വികസിപ്പിക്കാൻ ഉപയോഗിച്ചത്. വീട്ടിൽ ഒറ്റപ്പെട്ടുപോയ കോവിഡ്കാലവും നന്നായി പ്രയോജനപ്പെടുത്തി. പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾക്കായും വരച്ചിരുന്നു. പി.പി. അബ്ദുൽ ലത്തീഫിെൻറ 'ജീവിതവിജയത്തിലേക്ക് ഒരു ചുവടുമാത്രം' പുസ്തകത്തിൽ സഹ്ലയുടെ അമ്പതോളം ചിത്രങ്ങളാണ് ഉൾപ്പെടുത്തിയത്. മാസ്റ്റർ ആൻഡ് മാസ്റ്റേഴ്സ് ഗ്രൂപ്പിെൻറ ആനിമേഷൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായും നിരവധി ചിത്രങ്ങൾ വരച്ചുനൽകി.
പ്രവാസജീവിതത്തിനിടയിൽ നിരവധി മത്സരങ്ങളിൽ മികവ് പുലത്തിയിരുന്നു. ചിത്രകലയുടെ എല്ലാ വകഭേദങ്ങളെയും ഇഷ്ടപ്പെടുന്നുവെങ്കിലും ആനിമേഷൻ ചിത്രങ്ങളോടാണ് കൂടുതൽ താൽപര്യം. കീചെയിനുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ചെറുചിത്രങ്ങളും ഇവർ വരക്കാറുണ്ട്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ ആർകിടെക്ചർ ബിരുദ പ്രവേശനത്തിന് തയാറെടുക്കുന്ന സഹ്ല അതിനുശേഷം ആനിമേഷൻ ബിരുദവും ലക്ഷ്യമിടുന്നു.
സൗദിയിൽ റോയിേട്ടഴ്സിൽ ടെക്നിക്കൽ മാനേജർ നവാസ് അബ്ദുൽ റഷീദിെൻറയും അധ്യാപിക ഷെർമിയുടെയും നാലുമക്കളിൽ മൂത്തയാളാണ്. മാതാപിതാക്കളുടെ പിന്തുണയാണ് ചിത്രകലയിലെ മികവിന് കാരണമായതെന്ന് സഹ്ല പറയുന്നു. സംഗീതത്തിലും പ്രാവീണ്യം തെളിയിച്ച സഹ്ലക്ക് കൂടുതൽ ഇഷ്ടം പിയാനയും ഗിറ്റാറുമാണ്. വരച്ച ചിത്രങ്ങളെല്ലാം aroramine.art എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കാണാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.